‘പ്രതിപക്ഷ നേതാവല്ല ആര് പറഞ്ഞാലും ആ നിലപാട് ശരിയല്ല’; മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് ഇടി മുഹമ്മദ് ബഷീർ

E TM MUHAMMED BHASHEER

മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് ഇടി മുഹമ്മദ് ബഷീർ. പ്രതിപക്ഷ നേതാവല്ല ആര് പറഞ്ഞാലും ആ നിലപാട് ശരിയല്ലെന്നും വഖഫ് ഭൂമിയല്ല എന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

“വഖഫ് ഭൂമിയല്ല എന്ന വാദം തെറ്റ്.എല്ലാത്തിനും രേഖകളുണ്ട്.ഏത് വിധത്തിൽ നോക്കിയാലും വഖഫ് എന്നതിൽ ഒരു തർക്കമില്ല.വഖഫ് ഭൂമിയാണ് എന്ന വസ്തുത നിലനിർത്തിക്കൊണ്ട് ബുദ്ധിമുട്ടില്ലാത്ത വിധത്തിൽ പരിഹരിക്കാൻ സർക്കാരിന് കഴിയണം.മുസ്ലിം ലീഗിനുള്ളിൽ ഈ വിഷയത്തിൽ തർക്കമില്ല.ലീഗ് ഒരു ഘട്ടത്തിലും വഖഫ് ഭൂമിയല്ല എന്ന് പറഞ്ഞിട്ടില്ല.മറ്റൊരു വ്യാഖ്യാനത്തിനും അർത്ഥമില്ലപ്രതിപക്ഷ നേതാവുമായി ഒരു ഏറ്റുമുട്ടലിനില്ല.”- അദ്ദേഹം പറഞ്ഞു.വഖഫിന്റെ കീഴിലുള്ള സംരക്ഷിത സ്മാരകങ്ങൾ സംരക്ഷണം ആവശ്യപ്പെട്ടുള്ള എഎസ്ഐ നടപടി അനാരോഗ്യ പ്രവണതയാണെന്നും ഗ്യാൻവാപിയിലെ കോടതി ഇടപെടൽ ആണ് പ്രശ്നങ്ങളെ സങ്കീർണ്ണമാക്കിയത് എന്നും അദ്ദേഹം കൂട്ടിച്ചേത്തു.

ALSO READ; വിഴിഞ്ഞം വിജിഎഫ് ഫണ്ട് വിഷയം; കേന്ദ്രത്തിൻ്റേത് വിവേചനപരമായ സമീപനമെന്ന് മന്ത്രി വി എൻ വാസവൻ

അതേസമയം മുനമ്പം വിഷയത്തിൽ മുസ്ലീം ലീഗിന് വ്യത്യസ്ത അഭിപ്രായമില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രസംഗത്തിൻ്റെ ശൈലിയ്ക്കനുസരിച്ച് ഓരോരുത്തർ പറയുമെന്നും വഖഫ് ഭൂമി അല്ല എന്ന് ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.സമസ്ത സമവായത്തിൽ, ചർച്ച നേരത്തേ തീരുമാനിച്ചതനുസരിച്ച് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.ആരും വിട്ടു നിൽക്കുമെന്ന് കരുതുന്നില്ലെന്നുംനേതൃത്വം വിളിച്ച ചർച്ചയിൽ നിന്ന് വിട്ടു നിൽക്കുന്നത് ധിക്കാരമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News