ഫൈസലിന് തിരിച്ചടിയായത് സ്പീക്കറുടെ എക്സിക്യൂട്ടീവ് ഉത്തരവ്; ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും

തൻ്റെ എംപി സ്ഥാനം പുനഃസ്ഥാപിക്കാത്തതിനെതിരെ ലക്ഷ്വദീപ് എംപി മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ക്രമിനല്‍ കേസില്‍ കുറ്റവും ശിക്ഷയും ഹൈക്കടോതി സ്റ്റേ ചെയ്തിട്ടും ലോക്സഭ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ ലോക്സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പിന്‍വലിക്കാത്തതിനെതിരെയാണ് ഹര്‍ജി.

അയോഗ്യത സംബന്ധിച്ച ഉത്തരവ് പിൻവലിക്കണമെന്ന് ഫൈസൽ ലോക്സഭാ സെക്രട്ടേറിയറ്റിന് കത്തു നൽകി. എന്നാൽ അയോഗ്യത പിൻവലിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ് ഇതുവരെ ഉത്തരവിറക്കിയിട്ടില്ല.

കോടതിവിധി പ്രകാരമുള്ള അയോഗ്യത ആ ഉത്തരവ് റദ്ദാകുന്നതോടെ ഇല്ലാതാകുമെങ്കിലും സ്പീക്കറുടെ എക്സിക്യൂട്ടീവ് ഉത്തരവാണ് ഫൈസലിന് തിരിച്ചടിയായത്.ലോക്‌സഭാ സെക്രട്ടേറിയേറ്റിന്റെ നടപടി കോടതിയലക്ഷ്യമാണെന്നും ഫൈസല്‍ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

അംഗത്വം പുനഃസ്ഥാപിക്കുന്നതില്‍ തീരുമാനം വൈകുന്നത് രാഷ്ട്രീയ കാരണങ്ങളാലാണെന്നും അദ്ദേഹം ആരോപിച്ചു.തനിക്ക് രണ്ട് ലോക്സഭാ സെഷനുകൾ അയോഗ്യത നീക്കാത്തതു കാരണം നഷ്ടമായെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.ഫൈസലിനെതിരെയുള്ള കുറ്റവും ശിക്ഷയും സ്റ്റേ ചെയ്തതിനെതിരെ ലക്ഷ്വദീപ് ഭരണസമിതി നല്‍കിയ ഹര്‍ജിയും നാളെ സുപ്രീം കോടതി പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News