മുഹമ്മദ് ഫൈസലിന്റെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു. ഫൈസലിന്റെ അയോഗ്യത റദ്ദാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് പുതിയ വിജ്ഞാപനം ഇറക്കി.
കുറ്റക്കാരനാണെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് നടപടി. വധശ്രമക്കേസില്‍ എം പി മുഹമ്മദ് ഫൈസലിന്റെ പത്തുവര്‍ഷത്തെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്‌തെങ്കിലും കുറ്റക്കാരനെന്ന് കണ്ടെത്തിയ ശിക്ഷാവിധിക്ക് സ്റ്റേ നല്‍കിയിരുന്നില്ല.
READ ALSO:കൈക്കൂലി വാങ്ങുന്നതിനിടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
ഈ സാഹചര്യത്തിലാണ് എം പി സ്ഥാനത്തുനിന്ന് മുഹമ്മദ് ഫൈസല്‍ അയോഗ്യനാക്കപ്പെട്ടത്. എന്നാല്‍ ഇതിനെതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചതിനാല്‍ സുപ്രീംകോടതി വിധി സ്റ്റേ ചെയ്യുകയായിരുന്നു.
READ ALSO:തൃശ്ശൂരിൽ നിർത്തിയിട്ട ടോറസ് ലോറിയിൽ കെഎസ്ആർടിസി ബസ്സിടിച്ചു; 10 പേർക്ക് പരുക്ക്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here