ആവേശവും വികാരവും ഉണ്ടാവുമ്പോള്‍ എന്തെങ്കിലും വിളിച്ച് പറയരുത്; കൈവെട്ട് പ്രസംഗത്തിനെതിരെ ജിഫ്രി മുത്തുകോയ തങ്ങള്‍

കൈവെട്ട് പ്രസംഗത്തിനെതിരെ സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍. ആവേശവും വികാരവും ഉണ്ടാവുമ്പോള്‍ എന്തെങ്കിലും വിളിച്ച് പറയരുത്. വാക്കുകള്‍ മാന്യമാവണം. ആളുകളെ വെറുപ്പിക്കുന്നതൂം തമ്മിലടിപ്പിക്കുന്നതും ആവരുതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:  ‘കൈ’ ചോരുന്നു കോണ്‍ഗ്രസ് അറിയുന്നുണ്ടോ? യാത്ര തുടങ്ങി, കൊഴിഞ്ഞു പോകും തുടങ്ങി!

കാസര്‍കോട് മഞ്ചേശ്വരം പൈവളിഗെയില്‍ ഒരു പൊതു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം വിവാദമായ ‘കൈവെട്ട്’ പരാമര്‍ശത്തില്‍ എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂരിനെതിരെ പൊലീസ് കേസെടുത്തു. എസ്.കെ.എസ്.എസ്.എഫിന്റെ 35-ാം വാര്‍ഷികസമ്മേളനത്തോടനുബന്ധിച്ച് മലപ്പുറത്ത് നടന്ന മുഖദ്ദസ് സന്ദേശയാത്രയുടെ സമാപനസമ്മേളനത്തിലായിരുന്നു സത്താര്‍ പന്തല്ലൂരിന്റെ വിവാദപരാമര്‍ശം.

ALSO READ:  മനുഷ്യ ചങ്ങലയില്‍ അണിചേരാന്‍ സാഹിത്യകാരന്‍ സച്ചിദാനന്ദനും

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പണ്ഡിതന്മാരെയോ അതിന്റെ ഉസ്താദുമാരെയോ വെറുപ്പിക്കാനും പ്രായസപ്പെടുത്താനും പ്രഹരമേല്‍പ്പിക്കാനും ആരു വന്നാലും ആ കൈ വെട്ടാന്‍ എസ്.എസ്.കെ.എസ്.എഫിന്റെ പ്രവര്‍ത്തകന്മാര്‍ മുന്നോട്ടുണ്ടാവുമെന്നാണ് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News