ഗ്യാന്‍വാപ്പി മസ്ജിദില്‍ പൂജയ്ക്ക് അനുമതി നല്‍കിയത് ഏറെ വേദനാജനകം: ജിഫ്രി മുത്തുക്കോയ തങ്ങള്‍

ഗ്യാന്‍വാപ്പി മസ്ജിദില്‍ പൂജയ്ക്ക് അനുമതി നല്‍കിയത് ഏറെ വേദനാജനകമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍. മതേതരത്വത്തിന് വിഘാതമുണ്ടാക്കുന്ന വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തില്‍ തമ്മില്‍ തല്ലിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ സമസ്ത അതിന് മുതിരില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംഘപരിവാര്‍ അജണ്ടയുടെ നിര്‍വഹണ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനെതിരെ പ്രതിഷേധം ഉയരണം: സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്

അതേസമയം ഓരോ ആരാധനാലയങ്ങളിലും അവരുടെ വിശ്വാസപരമായ കാര്യങ്ങളാണ് നടക്കേണ്ടതെന്നും എന്നാല്‍ മറിച്ച് സംഭവിക്കുന്നുവെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. രാജ്യത്ത് പല അശുഭ കാര്യങ്ങള്‍ ഉണ്ടാകുന്നു. ഓരോ മതവിഭാഗത്തിനും അവരുടേതായ ആരാധനാ രീതികളുണ്ട്. ഇന്ത്യ ഭരിക്കുന്നവരുടെ പിന്തുണയോടെ വിവിധങ്ങളായ അവകാശ വാദങ്ങള്‍ മുന്നോട്ട് വെക്കുന്നു. ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചാണ് നീക്കമെന്നത് വേദന. ഒരു ഫാസിസത്തെ മറ്റൊരു ഫാസിസം വച്ച് എതിര്‍ക്കാന്‍ ആകില്ല. രാജ്യത്തെ നിയമങ്ങള്‍ ലംഘിക്കപ്പെടുന്നു. ഗ്യാന്‍വാപി മസ്ജിദില്‍ നിയമം ലംഘിക്കപ്പെട്ടു. ന്യൂനപക്ഷവും ഭൂരിപക്ഷവും തമ്മില്‍ കൊമ്പു കോര്‍ക്കേണ്ടവരല്ല. നിലവിലെ സാഹചര്യത്തില്‍ കൂട്ടായി തീരുമാനമെടുത്ത് മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കോഴിക്കോട് കാരശ്ശേരിയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News