കോൺഗ്രസ് നേതൃത്വത്തിലെ പലരും ബിജെപിയുമായി ധാരണ ഉണ്ടാക്കുന്നു എന്നത് നേരത്തെ തന്നെ ഞങ്ങൾ ചൂണ്ടിക്കാട്ടിയതാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് ഒരുപാട് നേതാക്കൾ പോയിട്ടുണ്ട്. അവരെക്കാൾ മതനിരപേക്ഷ രാഷ്ട്രീയത്തിന് അപകടകരമാണ് ബിജെപിയുടെ അണ്ടർ കവർ ഏജന്‍റുമാരായി പ്രവർത്തിക്കുന്ന കോൺഗ്രസിലെ നേതാക്കളെന്നും മന്ത്രി പറഞ്ഞു. കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് ഒരുപാട് നേതാക്കൾ പോയിട്ടുണ്ട്. അവരെക്കാൾ മതനിരപേക്ഷ രാഷ്ട്രീയത്തിന് അപകടകരമാണ് ബിജെപിയുടെ അണ്ടർ കവർ ഏജന്‍റുമാരായി പ്രവർത്തിക്കുന്ന കോൺഗ്രസിലെ നേതാക്കൾ. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡണ്ട് ഉൾപ്പെടെയുള്ളവർ ബിജെപിയുടെ അണ്ടർ കവർ ഏജന്‍റുമാരാണ്.
ALSO READ; ഭാര്യയുമായി പ്രണയ ബന്ധമെന്ന് സംശയം; 15 – കാരനെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്, സംഭവം ഹരിയാനയിൽ
നേരത്തെ പറഞ്ഞ പല കാര്യങ്ങളും ഇപ്പോൾ ശരിവെക്കുന്ന രീതിയിലാണ് കാര്യങ്ങളെന്നും ഇടതുപക്ഷ സർക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിന് ബിജെപിയുമായി കോൺഗ്രസ് കൈകോർത്തുവെന്നും അദ്ദേഹം തുടർന്നു. ബിജെപിക്കെതിരെ നിലപാട് സ്വീകരിക്കാത്തവരായി കോൺഗ്രസ് നേതാക്കൾ മാറി. സ്ഥാനാർത്ഥിയാകുമോ ഇല്ലയോ എന്നതല്ല പ്രശ്നം. ഇടതുപക്ഷ മുന്നണി ഉന്നയിച്ച കാര്യങ്ങൾ ശരിവെക്കുന്ന രീതിയിലാണ് ഇപ്പോൾ നടക്കുന്നത്. ബിജെപി ആഗ്രഹിക്കുന്നത് പോലെ കോൺഗ്രസിനെ നയിക്കാനായി ചാരപ്രവർത്തി നടത്തുന്നവർ കോൺഗ്രസിൽ ഉണ്ടെന്നത് ഇപ്പോൾ ശരിവെക്കുകയാണ്.
എന്തുകൊണ്ട് തൃശ്ശൂരിൽ ബിജെപിക്ക് വേണ്ടി കോൺഗ്രസ് വോട്ട് മറിച്ച സംഭവം അന്വേഷിക്കാൻ കമ്മീഷൻ തയ്യാറാവുന്നില്ല. അത് എല്ലാവർക്കും മനസ്സിലായതാണ്. ശാഖയ്ക്ക് കാവലിരിക്കുന്ന കെപിസിസി പ്രസിഡണ്ടും ആർഎസ്എസ് ആചാര്യനുമുന്നിൽ കൈകൂപ്പി നിന്ന പ്രതിപക്ഷ നേതാവുമാണ് കോൺഗ്രസ് നയിക്കുന്നത്. കോൺഗ്രസിലെ മതനിരപേക്ഷ വാദികളെ വഞ്ചിക്കുകയാണ് നേതൃത്വമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here