കേരളത്തിന്റെ മതസാഹോദര്യത്തിന് കോട്ടം തട്ടരുത് : മന്ത്രി മുഹമ്മദ് റിയാസ്

കളമശ്ശേരിയില്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ മതസൗഹാര്‍ദ്ദത്തിന് കോട്ടം തട്ടുന്ന പ്രവര്‍ത്തികളുണ്ടാകരുതെന്ന് ഓര്‍മിപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസിന്റെ എഫ്ബി പോസ്റ്റ്. ലോകം അംഗീകരിച്ച കേരളത്തിന്റെ മത സാഹോദര്യത്തിന് കോട്ടം തട്ടാതെ കാത്തുസൂക്ഷിക്കുക… സ്‌ഫോടന സംഭവത്തെ തുടര്‍ന്ന് ഞങ്ങള്‍ മന്ത്രിമാര്‍ കളമശ്ശേരിയില്‍ ഉണ്ട്. പരിക്കേറ്റ് ചികിത്സയിലുള്ളവരെയും ബന്ധുക്കളെയും കണ്ട് സംസാരിച്ചു എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ: കളമശ്ശേരി സ്ഫോടനം; ഡൊമിനിക് മാർട്ടിന്റെ ഭാര്യയുടെ മൊഴിയെടുക്കും

കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കേന്ദ്ര സര്‍ക്കാരും ദേശീയ ഏജന്‍സികളുമായി അന്വേഷണത്തിന്റെ ഏകോപനവും സംസ്ഥാന പൊലീസ് നടത്തുന്നുണ്ടെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞു.

ALSO READ: ധനുവച്ചപുരം കോളേജില്‍ വിദ്യാര്‍ത്ഥി റാഗിങിന് ഇരയായെന്ന പരാതി; ശക്തമായ നടപടി സ്വീകരിക്കും; മന്ത്രി ഡോ ആര്‍ ബിന്ദു

യാഹോവാ സാക്ഷികളുടെ ഉള്ളിലുണ്ടായ ആഭ്യന്തര പ്രശ്‌നങ്ങളാണ് സ്‌ഫോടനത്തിന് പിന്നിലെന്ന പൊലീസ് വെളിപ്പെടുത്തലില്‍ മന്ത്രി പ്രതികരിച്ചില്ല. ഓരോ വാക്കുകളും നാടിന്റെ സാഹോദര്യവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. അപ്പോള്‍ കേരളത്തിലെ ലോകം അംഗീകരിക്കുന്ന മതസാഹോദ്യരത്തിന് കോട്ടം തട്ടുന്ന നീക്കം ജനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News