“വയനാടിന്റെ കഥാകാരി പി വത്സല ടീച്ചറുടെ വിയോഗം മലയാള സാഹിത്യലോകത്തിന് തീരാനഷ്ടം”: മുഹമ്മദ് റിയാസ്

എഴുത്തുകാരി പി വത്സലയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് പൊതുമരാമത്ത് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. പി വത്സല ടീച്ചറുടെ വിയോഗം മലയാള സാഹിത്യലോകത്തിന് തീരാ നഷ്ടമാണ്. ജന്മം കൊണ്ട് കോഴിക്കോട്ടുകാരി ആണെങ്കിലും വയനാടിന്റെ കഥാകാരി എന്നാണ് ടീച്ചർ എന്നും അറിയപ്പെട്ടത്. വയനാട്ടിലെ ആദിവാസികളുടെ ജീവിതത്തെ മുൻനിർത്തി എഴുതിയ നെല്ല് എന്ന നോവൽ മലയാള സാഹിത്യത്തിൽ എന്നും തലയെടുപ്പോടെ നിൽക്കുന്നു.

Also Read; എഴുത്തുകാരി പി വൽസലയുടെ സംസ്കാരം 24 ന് വൈകിട്ട് നാല് മണിക്ക്; വെസ്റ്റ് ഹിൽ ശ്മശാനത്തിൽ സംസ്കരിക്കും

വയനാടിന്റെയും വിശിഷ്യാ തിരുനെല്ലിയുടെയും ജീവിതം എഴുതിയ വത്സല ടീച്ചർ വയനാട്ടിലെ ആദിവാസി ജീവിതം വായനയിലേക്ക് കൊണ്ടുവന്നു. സ്ത്രീ എഴുത്തുകാരി എന്ന ഒറ്റക്കോളത്തിൽ ഒതുങ്ങാതെ സർവതലസ്പർശിയായി സാഹിത്യത്തിൽ ഇടപെട്ട വ്യക്തിത്വമായിരുന്നു അവർ. പാർശ്വ വൽക്കരിക്കപ്പെട്ടു പോയവരുടെ കഥ പറഞ്ഞ വത്സല ടീച്ചറുടെ വിയോഗം വലിയ നഷ്ടമാണ്. ടീച്ചറുടെ കുടുംബത്തിൻറെ ദുഃഖത്തിൽ പങ്കുചേരുന്നു.

Also Read; “പി വത്സലയുടെ വിയോഗം കേരളത്തിലെ പുരോഗമന രാഷ്ട്രീയ സാഹിത്യ പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത നഷ്ടം”; മുഖ്യമന്ത്രി പിണറായി വിജയൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News