ഏത് പ്രതിസന്ധിയിലും തിരച്ചില്‍ തുടരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്: മന്ത്രി മുഹമ്മദ് റിയാസ്

അങ്കോളയ്ക്ക് സമീപം ഷിരൂരില്‍ നടന്ന അപകടത്തിപ്പെട്ട മലയാളിയായ അര്‍ജുന് വേണ്ടി ഏത് പ്രതിസന്ധിയിലും തിരച്ചില്‍ തുടരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കി മന്ത്രി മുഹമ്മദ് റിയാസ്.

ALSO READ:  രണ്ട് സ്വകാര്യ ബില്ലുകൾ രാജ്യസഭയിൽ അവതരിപ്പിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി

മന്ത്രിയുടെ വാക്കുകള്‍

കര്‍ണാടകയിലെ ജനങ്ങള്‍, അധികൃതര്‍, മാധ്യമങ്ങള്‍, കേരളത്തില്‍ നിന്നും ജനപ്രതിനിധികള്‍ എല്ലാവരും ഷിരൂരിലുണ്ട്. ലോക മലയാളികള്‍ കാത്തിരിക്കുന്ന, പ്രയാസത്തോടെ ഉറ്റുനോക്കുന്ന വിഷയത്തില്‍ കൂട്ടായി നിന്ന് പരിശ്രമിക്കുകയാണ്.

ALSO READ: ‘മാഷ് പ്രസംഗ മത്സരത്തിന് പഠിച്ചുവരാൻ പറഞ്ഞു; ഞാൻ മന്ത്രി എം ബി രാജേഷിന്റെ പ്രസംഗം കേട്ടു’;മൂന്നാം ക്ലാസുകാരി അയനയുടെ ഡയറിക്കുറിപ്പ് വൈറല്‍

നിലവിലെ സാഹചര്യത്തില്‍ പുഴയിലിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് നേവി അറിയിച്ചിട്ടുണ്ടെങ്കിലും ഇത്തരം ഒരു അവസ്ഥയില്‍ ചെയ്യാന്‍ പറ്റുന്നത് ചെയ്യാനാണ് ശ്രമം. പുതിയ ചില രീതികളില്‍  പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം. രണ്ടുതരത്തിലെ പുതിയ സംവിധാനങ്ങള്‍ സജ്ജീകരിക്കാന്‍ കഴിയുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഇതുമായി ബന്ധപ്പെട്ട് എല്ലാ ശ്രമവും നടത്താനാണ് യോഗത്തിലെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here