മൗലാനാ അബുൾ കലാം ആസാദിന്റെ പേര് 11 -ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിൽ നിന്നും ഒഴിവാക്കി; പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്

മൗലാനാ അബുൾ കലാം ആസാദിന്റെ പേര് 11 -ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിൽ നിന്നും ഒഴിവാക്കിയ എൻസിഇആർടിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഈ വിഷയത്തിൽ പ്രതികരണം രേഖപ്പെടുത്തിയത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ.

“ഖുതബ് മിനാരത്തിന്റെ ഉയരങ്ങളിൽ നിന്നും ഒരു മാലാഖ ഇറങ്ങി വന്ന്, ഹിന്ദു-മുസ്ലിം ഐക്യം തകർന്നാൽ 24 മണിക്കൂറുകൾ കൊണ്ട് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്ന് എന്നോട് പറഞ്ഞാൽ, ആ സ്വാതന്ത്ര്യം ഞാൻ വേണ്ട എന്ന് വെയ്ക്കും.”

സ്വാതന്ത്ര്യ സമരകാലത്ത് ദേശീയ പ്രസ്ഥാനത്തെയും സ്വാതന്ത്ര്യ സമരപോരാളികളെയും ത്രസിപ്പിച്ച ഈ വാക്കുകൾ മൗലാനാ അബുൾ കലാം ആസാദിന്റേതാണ്.

മതനിരപേക്ഷ ഇന്ത്യയുടെ കാവലാളും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന മൗലാനാ അബുൾ കലാം ആസാദിന്റെ പേര് 11 -ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിൽ നിന്നും ഒഴിവാക്കിയ എൻസിഇആർടിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

സിലബസ്സുകളെ കാവി വൽക്കരിക്കാനുള്ള സംഘപരിവാർ ശ്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി വേണം ഇതിനെ കാണാൻ.

– പി എ മുഹമ്മദ് റിയാസ് –

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News