ഭരണഘടന മൂല്യങ്ങള്‍ ശക്തമായി ഉയര്‍ത്തിപ്പിടിക്കേണ്ട കാലമാണിത് : മന്ത്രി മുഹമ്മദ് റിയാസ്

ഭരണഘടന മൂല്യങ്ങള്‍ കൂടുതല്‍ ശക്തമായി ഉയര്‍ത്തിപ്പിടിക്കേണ്ട കാലമാണിതെന്ന് മന്ത്രി മുഹമ്മദ് റിയാസ്.ഭരണഘടനയുടെ ആമുഖം ഇന്നും പ്രസക്തമാണ്.സ്വാതന്ത്രം,സമത്വം,സാഹോദര്യം എന്ന അംബേദ്കര്‍ വരികള്‍ ഇതിനൊപ്പം ചേര്‍ക്കാമെന്നും മന്ത്രി പറഞ്ഞു.

ALSO READ  ;പാരിസ് ഫാഷന്‍ വീക്ക്; റാംപില്‍ താരമായി റോബോട്ട്; വീഡിയോ

ഇന്ത്യയെ ഇന്ത്യയായി നിലനിര്‍ത്തുന്നതാണ് ഭരണഘടനയെന്നും ഫെഡറല്‍ സംവിധാനം നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്ന് ഗാന്ധി കവിത ഉദ്ദരിച്ച് മന്ത്രി പറഞ്ഞു.ഗാന്ധിജി എന്ന പക്ഷിയുടെ ചിറകൊച്ചകള്‍ക്ക് വീണ്ടും കാതോര്‍ക്കേണ്ട കാലമാണിതെന്നും ക്യാപ്റ്റന്‍ വിക്രം മൈതാനിയില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കവെ മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News