സ്വകാര്യ നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുക എന്നത് പ്രധാനം; മന്ത്രി മുഹമ്മദ് റിയാസ്

ആത്മവിശ്വാസം സ്വകാര്യ നിക്ഷേപകർക്ക് നൽകുക എന്നത് പ്രധാനമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്.’നിക്ഷേപകർ കേരളത്തിലേക്ക് വരൂ, ടൂറിസം മേഖല ഭദ്രമാണ്, ഭാവിയാണ്,എല്ലാ സാധ്യതയുമാണ് നിങ്ങൾക്ക് നിക്ഷേപിക്കാം’ എന്ന ആഹ്വാനമാണ് ഇൻവെസ്റ്റെർസ് മീറ്റ് 2023 നൽകുന്നത് എന്നും മന്ത്രി പറഞ്ഞു. ആത്മവിശ്വാസം നൽകുക, നിക്ഷേപകർക്ക് എല്ലാവിധ സൗകര്യവും നൽകുക എന്നതാണ് മീറ്റ് ഉദ്ദേശിക്കുന്നത് എന്നും മന്ത്രി കൈരളിന്യൂസിനോട് പറഞ്ഞു.

ALSO READ:ദക്ഷിണാഫ്രിക്ക- ഓസ്ട്രേലിയ സെമി പോരാട്ടം ഇന്ന്

തദ്ദേശ വകുപ്പുമായി ചേർന്ന് കൊണ്ട് ‘ഡെസ്റ്റിനേഷൻ ചാലഞ്ചി’നായി ടൂറിസം വകുപ്പ് ഒരു നിശ്ചിത തുക അനുവദിച്ചിട്ടുണ്ട് എന്നും പുതിയ തലമുറയുടെ കൈകളിൽ ടൂറിസം ഏൽപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. യുവാക്കൾക്ക് വിനോദസഞ്ചാര മേഖലയിൽ ഇടപെടാനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുക്കലാണ് ഈ മീറ്റിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ ടൂറിസം മേഖലയിലും സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള എല്ലാ സൗകര്യവും ഇവിടെ ഉണ്ടായി. സംരംഭകരെ കൂടുതലായി ആകർഷിക്കുക എന്നതും ഇൻവെസ്റ്റെർസ് മീറ്റ് ലക്ഷ്യമിടുന്നു. ടൂറിസം മേഖലയുടെ ഭാവി മുന്നിൽ കണ്ടുള്ള ചുവടുവെയ്പ്പാണിതെന്നും മന്ത്രി കൈരളി ന്യൂസിനോട് പറഞ്ഞു.

ALSO READ:ഒരു ലോക്കൽ മാച്ച് കളിച്ചാൽ 500 രൂപ കിട്ടും, ടെൻ്റുകളിലും സഹതാരങ്ങളുടെ ഹോട്ടൽ മുറികളിലും താമസം; ഷമിയുടെ ദൈവദൂതനായത് ദേവവ്രത ദാസ്

അതേസമയം ഇന്‍വെസ്റ്റേഴ്സ് മീറ്റ് ഇന്ന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മീറ്റ് ഉദ്ഘാടനം ചെയ്യും. രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകർ പങ്കെടുക്കുന്ന ഇന്‍വെസ്റ്റേഴ്സ് മീറ്റ് ടൂറിസം നിക്ഷേപക സാധ്യതകള്‍ പരിചയപ്പെടുത്താനും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനുമായിട്ടുള്ളതാണ്.

ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, റവന്യൂ മന്ത്രി കെ.രാജന്‍ ചീഫ് സെക്രട്ടറി ഡോ. വേണു വി, ടൂറിസം സെക്രട്ടറി കെ.ബിജു, ടൂറിസം ഡയറക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, കെ.ടി.ഐ.എല്‍ ചെയര്‍മാന്‍ എസ്.കെ സജീഷ്, കെടിഡിസി എം ഡി ശിഖ സുരേന്ദ്രന്‍ തുടങ്ങിയവരും പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News