ടിപ്പർ ലോറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയമുഹമ്മദ് ആസിഫിൻ്റെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യമായി കുടുംബം

Muhammed Asif

കാസർഗോഡ് പൈവളിഗെ ബായാറിലെ മുഹമ്മദ് ആസിഫിൻ്റെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യം. ആസിഫിൻ്റെ കുടുംബം മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി.

ബായാർ ഗാളിയടുക്കയിലെ മുഹമ്മദ് ആസിഫിനെ ടിപ്പർ ലോറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് മാതാവാണ് മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകിയത്. ജില്ലാ പോലീസ് മേധാവി ഡി ശില്പയെ നേരിട്ട് കണ്ടും കുടുംബം നിവേദനം നൽകി.

Also Read: കോടതിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു; പശ്ചിമ ബംഗാളിൽ കൊലക്കേസ് പ്രതിയെ പൊലീസ് വെടിവെച്ചു കൊന്നു

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേബി ബാലകൃഷ്ണൻ, സിപിഐ എം മഞ്ചേശ്വരം ഏരിയ സെക്രട്ടറി വിവി രമേശൻ തുടങ്ങിയവർ ആസിഫിൻ്റെ വീട് സന്ദർശിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും സമഗ്ര അന്വേഷണം നടത്തി ദുരൂഹതകൾ നീക്കുന്നതിനും ആവശ്യമായ ഇടപെടൽ നടത്തുമെന്ന് നേതാക്കൾ കുടുംബത്തിന് ഉറപ്പ് നൽകി.

ബുധനാഴ്ച പുലർച്ചെ മൂന്നരയോടെയാണ് പൈവളിഗെ കായർക്കട്ടയിൽ റോഡരികിൽ നിർത്തിയിട്ട ടിപ്പർ ലോറിയിൽ മുഹമ്മദ് ആസിഫിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്തിയോട് നിന്നും ആസിഫിൻ്റെ ബന്ധു വിളിച്ചതിനെ തുടർന്നാണ്‌ പുലർച്ചെ രണ്ട് മണിക്ക് ടിപ്പർ ലോറിയുമായി വീട്ടിൽ നിന്നും പോയത്.

Also Read: ഡി അഡിഷൻ സെൻ്ററിൽ നിന്ന് എത്തിയ മയക്കുമരുന്നിന് അടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു

ഉപ്പളയിൽ ഏറെ നേരം കാത്തിരുന്നിട്ടും കാണാത്തതിനെ തുടർന്ന് ബന്ധു നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ നിന്ന്‌ മൂന്നു കിലോമീറ്റർ അകലെയുള്ള കായർക്കട്ടയിലെ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ മുഹമ്മദ് ആസിഫിനെ കണ്ടെത്തിയത്.

ലോറിക്കുള്ളിൽ ഒടിഞ്ഞ മുളവടിയും ഡ്രൈവറുടെ സീറ്റിനു സമീപത്തെ വാതിലിൽ രക്തക്കറയും കണ്ടെത്തിയിരുന്നു. മുഹമ്മദ് ആസിഫിന്റെ ചെരുപ്പുകൾ റോഡരികിലാണുണ്ടായിരുന്നത്. മഞ്ചേശ്വരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്താണ് അന്വേഷണം നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News