വീടുകള്‍ കയറിയിറങ്ങി ചെയ്ത തെറ്റുകള്‍ ബിജെപി സമ്മതിക്കണം: മുഹമ്മദ് റിയാസ്

ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂനപക്ഷക്കാരുടെ വീടുകളില്‍ കയറിയിറങ്ങുന്ന ബിജെപി ചെയ്ത തെറ്റുകള്‍ ഏറ്റു പറയണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വീടുകള്‍ കയറിയിറങ്ങുന്നതില്‍ തെറ്റില്ലെന്നും ബീഫ് കൈവശം വച്ചെന്ന പേരില്‍ സംഘപരിവാര്‍ വീട്ടില്‍ കയറി കൊന്നുകളഞ്ഞ മുഹമ്മദ് അഖ്ലാക്കിന്റെ അനുഭവം ജനങ്ങള്‍ക്കറിയാെമന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധി വധം എന്‍.സി.ആര്‍.ടി പുസ്തകങ്ങളില്‍ നിന്ന് ഇവര്‍ ഒ‍ഴിവാക്കി. ഗാന്ധി ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിച്ചതല്ല, അദ്ദേഹത്തെ നാഥുറാം ഗോഡ്സെ കൊന്നതാണ്. ചരിത്രത്തില്‍ നിന്ന് ഇതൊന്നും മായ്ക്കാനാവില്ല.  ബഹുസ്വരതയുടെ പാരമ്പര്യത്തെ അംഗീകരിക്കാത്തവരാണ് രാജ്യത്തെ സംഘപരിവാറെന്നും റിയാസ് പറഞ്ഞു.

സിപിഐഎം ഉയർത്തിയ ചോദ്യങ്ങൾക്ക് മറുപടി പറയാൻ സംഘപരിവാറിനാകുമോ  എന്ന് അദ്ദേഹം ചോദിച്ചു.
രാഷ്ട്രീയം പറയുമ്പോൾ രാഷ്ട്രീയം തിരിച്ചു പറയാൻ ചിലർ തയ്യാറാകുന്നില്ല അതവരുടെ പരാജയമാണെന്നും  മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News