നാട് മുടിഞ്ഞു പോകട്ടെ എന്നാഗ്രഹിക്കുന്നവര്‍ മാത്രമേ തീരദേശ ഹൈവേയെ എതിര്‍ക്കൂവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

വികസന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരെയും യോജിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകാനാണ് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേശവദാസപുരം ഹൈടെക് ബസ് ഷെല്‍ട്ടര്‍ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നാടിനെ സ്‌നേഹിക്കുന്ന ആരും തീരദേശ ഹൈവേയെ എതിര്‍ക്കില്ല.

എല്ലാവരും അംഗീകരിക്കുന്ന പാക്കേജാണ് പ്രഖ്യാപിച്ചത്. എന്നാല്‍ നാട് മുടിഞ്ഞു പോകട്ടെ എന്ന് ആഗ്രഹിക്കുന്നവര്‍ മാത്രമേ ഇതിനെ എതിര്‍ക്കുകയുള്ളു എന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പാക്കേജ് തൊഴിലാളികള്‍ക്ക് സഹായകരമാകും വിധമാണ് തയാറാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ്  ഹൈടെക്ക് ബസ് ഷെല്‍ട്ടര്‍ സ്ഥാപിച്ചത്. മണ്ഡലത്തിലെ 4 കേന്ദ്രങ്ങളില്‍ കൂടി ഹൈടെക്ക് ബസ് ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ കേശവദാസപുരത്തെ ഈ ബസ് ഷെല്‍ട്ടറില്‍ ടെലിവിഷന്‍, വൈഫൈ തുടങ്ങി സ്‌നാക്‌സ് ബാര്‍ വരെ ലഭ്യമാണ്.

ബസ്സുകളുടെ സമയക്രമം ടി.വിയിലൂടെ അറിയാനും സാധിക്കും. ഇവിടേക്കുള്ള വൈദ്യുതിയുടെ കാര്യത്തിലും ആശങ്ക വേണ്ട. കാരണം ബസ് ഷെല്‍ട്ടറിന് മുകളിലായി സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News