അർജുൻ രക്ഷാ ദൗത്യം ഊർജ്ജിതമായി മുന്നോട്ട് കൊണ്ടുപോകും:മന്ത്രി മുഹമ്മദ് റിയാസ്

അർജുൻ രക്ഷാ ദൗത്യം ഊർജ്ജിതമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പ്രതിസന്ധികൾ ഉണ്ടായാലും ദൗത്യം തുടരണമെന്ന് ആവശ്യപ്പെട്ടു.  ദൗത്യം അവസാനിക്കുന്നത് വരെ കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘം ഷിരൂരിൽ തുടരും. എം വിജിൻ എം എൽ എ കൂടി ഷിരൂരിൽ എത്തിയിട്ടുണ്ട്.

ALSO READ: മണപ്പുറം ഫിനാന്‍സില്‍ നിന്ന് 20 കോടി തട്ടിയ കേസ്; ധന്യ മോഹന്‍ പണം തട്ടിയത് ആഡംബര ജീവിതത്തിനെന്ന് കണ്ടെത്തല്‍

അർജുൻ്റെ കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.കുടുംബാംഗങ്ങൾക്ക് ദൗത്യമേഖലയിൽ പ്രവേശനം നൽകണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു.കുടുംബത്തിലെ മൂന്ന് പേർക്ക് പാസ്സ് നൽകാൻ തീരുമാനമായി.സംസ്ഥാന സർക്കാർ പൂർണ്ണമായും അർജ്ജുൻ്റെ കുടുംബത്തിന് ഒപ്പമാണ്.

കുടുംബത്തിനെതിരായ സൈബർ നികൃഷ്ടം എന്നും മന്ത്രി പറഞ്ഞു.അത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കും.അർജ്ജുൻ്റെ ലോറിയുടെ സ്ഥാനം സംബന്ധിച്ച് കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.ഇന്നത്തെ യോഗത്തിൽ സാങ്കേതികമായ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തും എന്നും മന്ത്രി അറിയിച്ചു.

ALSO READ:പ്രഭാത സവാരിക്കിടെ വാഹനം ഇടിച്ചുതെറിപ്പിച്ചു; യുവാവിന് ദാരുണാന്ത്യം

അതേസമയം സൈബർ ആക്രമണത്തിൽ അർജുന്റെ വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്തു.വാർത്താസമ്മേളനത്തിലെ ഭാഗം എഡിറ്റ് ചെയ്ത് വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് കേസ്.കോഴിക്കോട് സൈബർ പൊലീസ് ആണ് കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News