കെ സുധാകരൻ ബിജെപിയുടെ ‘ട്രോജൻ കുതിര’യെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

muhammed riyas

കോൺഗ്രസിനെ ഫിനിഷ് ചെയ്യാനുള്ള ബിജെപിയുടെ ട്രോജൻ കുതിരയാണ് കെ സുധാകരനെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കോൺഗ്രസിൽ നിന്നു കൊണ്ട് സുധാകരൻ ബിജെപിക്ക് വേണ്ടി പണിയെടുക്കുകയാണ്. ഇടതുപക്ഷത്തേക്ക് പോകുന്നവരോട് മാത്രമാണ് സുധാകരന് അലർജി. ബിജെപിയിലേക്ക് പോകുന്നവരോട് സുധാകരൻ മുഖം ചുളിക്കുന്നത് പോലുമില്ലെന്നും മന്ത്രി പറഞ്ഞു. പ്രാണിയോടാണ് പാലക്കാട് കോൺഗ്രസിൽ നിന്ന് പുറത്തു പോയ ആളെ വിമർശിച്ചത്. ഇനി ‘പ്രാണി’കളുടെ ഘോഷയാത്രയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. കെ സുധാകരന്‍റെ കൊലവിളി പ്രസംഗത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പരസ്യമായി ആളുകളെ കൊല്ലുമെന്ന് പറയുന്നത് ഗൗരവുള്ള വിഷയമാണെന്നും ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ലെന്നും മന്ത്രി തുടർന്നു. കൊലവിളി മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. കൊലവിളി നടത്തിയത് ഇടതുപക്ഷ നേതാക്കളുടെ വകയിലെ ബന്ധുവായിരുന്നെങ്കിൽ പോലും രാത്രി ചർച്ച ഉൾപ്പെടെ നടത്തിയേനെ എന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

ALSO READ; ‘വിഡി സതീശൻ-ഷാഫി പറമ്പിൽ പ്രത്യേക പാക്കേജിൻ്റെ ഭാഗമാണ് രാഹുൽ മാങ്കൂട്ടത്തിൻ്റെ സ്ഥാനാർത്ഥിത്വം’; എം വി ഗോവിന്ദൻ മാസ്റ്റർ

കൊടുവള്ളിയിൽ നിരവധി വികസന പ്രവർത്തനങ്ങ‍ളാണ് കഴിഞ്ഞ സർക്കാറിന്‍റെ കാലത്തും ഇക്കാലത്തും നടത്തിയത്. കാരാട്ട് റസാഖിന് വിമർശിക്കാനുള്ള അവകാശം ഉണ്ട്. മന്ത്രിയാണെങ്കിലും വിമർശനത്തിന് അതീതനല്ല. കോൺഗ്രസ് നേതാക്കളെക്കുറിച്ച് വ്യക്തിപരമായ അധിക്ഷേപം താൻ നടത്തില്ലെന്നും കാരണം ഭാവിയിൽ ഇവരൊക്കെ ഇടതുപക്ഷത്തേക്ക് വരുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News