ഇനിയും കാത്തിരിക്കണം: പരിക്ക് മൂലം ഷമിയുടെ തിരിച്ചുവരവ് വൈകിയേക്കും

SHAMI

കണങ്കാലിനേറ്റ പരിക്ക് ഭേദമാവാത്ത സാഹചര്യത്തിൽ ഇന്ത്യൻ ഫാസ്റ്റ് ബോളർ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവിന് ഇനിയും സമയമെടുത്തേക്കും. താരത്തിന് രഞ്ജി ട്രോഫിലയിലെ ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ട്.

ALSO READ; മസ്കിന്റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു! എക്സിനേർപ്പെടുത്തിയ വിലക്ക് നീക്കി ബ്രസീൽ

2023 ഏകദിന ലോകകപ്പില്‍ വെച്ചാണ് ഷമിക്ക് പരിക്ക് പറ്റിയത്. ഇതോടെ അദ്ദേഹം ശാസ്ത്രക്രിയയ്‌ക്ക് വിധേയനായിരുന്നു. തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗിലും 20ട്വന്റി ലോകകപ്പിലും ഷമിക്ക് കളിക്കാൻ കഴിഞ്ഞിരുന്നില്ല.വിശ്രമത്തിനിടെ താരം ഡൊമസ്റ്റിക് മാച്ചുകളിൽ കളിക്കണമെന്ന് ആഗ്രഹം പങ്കുവെച്ചിരുന്നു.

ALSO READ; കർണാടക വ്യവസായി മുംതാസ് അലിയുടെ മരണം; മലയാളി യുവതിയും ഭർത്താവും അറസ്റ്റിൽ

അതേസമയം ഷമിയുടെ അഭാവം ബംഗാൾ ടീമിനെ ചെറിയ രീതിയിൽ ആശങ്കപ്പെടുത്തുന്നുണ്ട്, വൃദ്ധിമാൻ സാഹ, സുധീപ് ചാറ്റർജി എന്നിവരെയാണ് ഇത്തവണ ബംഗാൾ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2007 ബംഗാളിന് വേണ്ടി അരങ്ങേറ്റം കുറിച്ച സാഹ 2022 ന് ശേഷം ഇതാദ്യമായാണ് സ്ക്വാഡിൽ ഉൾപ്പെടുന്നത്. സുധീപ് ചാറ്റർജിയിലും ബംഗാളിന് വലിയ പ്രതീക്ഷയാണ് ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News