സീതാറാം യെച്ചൂരിയുടെ വിയോഗത്തോടെ ജമ്മു കശ്മീര്‍ ജനതയ്ക്ക് അവരുടെ യഥാര്‍ഥ സുഹൃത്തിനെയാണ് നഷ്ടമായതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും കുല്‍ഗാം മുന്‍ എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമി.
അദ്ദേഹത്തിന്റെ വാക്കുകള്‍:
പ്രത്യേക പദവി റദ്ദാക്കപ്പെട്ടതിനുശേഷം ശ്രീനഗര്‍ സന്ദര്‍ശിച്ച ആദ്യ രാഷ്ട്രീയനേതാക്കളില്‍ ഒരാളാണ് യെച്ചൂരി. വീട്ടുതടങ്കലിലായിരുന്ന എന്നെ കാണാന്‍ ആദ്യം അദ്ദേഹത്തിന് അനുമതി ലഭിച്ചില്ല. എന്നാല്‍, സുപ്രീംകോടതിയില്‍നിന്ന് അനുകൂല വിധിനേടി അദ്ദേഹം കാണാനെത്തി. അതിനുശേഷമാണ് ആരോഗ്യാവസ്ഥ മോശമായിരുന്ന എന്നെ ദില്ലിയില്‍ എത്തിച്ച് ചികിത്സ നല്‍കിയത്.
കശ്മീരിലെ യഥാര്‍ഥ സാഹചര്യങ്ങളെക്കുറിച്ച് ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളെ ആദ്യം ബോധ്യപ്പെടുത്തിയതും യെച്ചൂരിയായിരുന്നു. ജമ്മു കശ്മീര്‍ ജനതയുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് ഇന്ത്യന്‍ റിപബ്ലിക്കിന് ഗുണകരമാകില്ലെന്ന ശക്തമായ മുന്നറിയിപ്പ് അധികാരികള്‍ക്ക് നല്‍കാനും അദ്ദേഹം മറന്നില്ല.
അടുത്തകാലത്ത് ദല്ലിയില്‍ എത്തിയപ്പോഴും യെച്ചൂരിയെ കണ്ടിരുന്നു. ജമ്മു കശ്മീരിലെ ജനങ്ങളുടെ അവസ്ഥയിലുള്ള വലിയ ആശങ്കകളാണ് അപ്പോഴും അദ്ദേഹം പങ്കുവച്ചത്, തരിഗാമി കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here