അമേരിക്കയുടെ പുതിയ പ്രസിഡൻ്റായി ഡൊണൾഡ് ട്രംപ് സ്ഥാനമേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനായി രാജ്യത്തെ പ്രമുഖ വ്യവസായിയായ മുകേഷ് അംബാനി ഭാര്യ നിത അംബാനിയ്ക്കും ക്ഷണം. ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കുന്ന വിശിഷ്ട വ്യക്തികൾക്ക് ക്യാബിനറ്റ് മന്ത്രിമാർക്കൊപ്പം പ്രത്യേക ഇരിപ്പിടമാണ് ഒരുക്കുക എന്നാണ് ലഭിക്കുന്ന വിവരം.
സ്ഥാനാരോഹണ ദിനത്തിൻ്റെ തലേ ദിവസം ട്രംപിനൊപ്പം മുകേഷ് അംബാനിയും നിതയും അത്താഴ വിരുന്നിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അംബാനിയെ കൂടാതെ ശതകോടീശ്വരന്മാരായ ഇലോൺ മസ്ക്, ജെഫ് ബെസോസ്, മാർക്ക് സക്കർബർഗ്, സേവ്യർ നീൽ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
ഇന്ത്യയിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പകരം വിദേശകാര്യ മന്ത്രി എസ് ജയശങ്കറാകും ചടങ്ങിൽ പങ്കെടുക്കുക. വിവിധ രാജ്യങ്ങളുടെ ഭരണാധികാരികളും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, അർജൻ്റീന പ്രസിഡൻ്റ് ഹാവിയർ മിലേ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ ഹംഗറി പ്രസിഡൻ്റ് വിക്ടർ ഓർബനും ചടങ്ങിൽ പങ്കെടുത്തേക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here