”മികച്ച ഷൂട്ടര്‍മാര്‍ റെഡി”; അംബാനിക്ക് വധഭീഷണി

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി. 20 കോടി രൂപ നല്‍കിയെങ്കില്‍ മുകേഷ് അംബാനിയെ വധിക്കുമെന്നാണ് ഭീഷണി. ഷദാബ് ഖാന്‍ എന്ന പേരില്‍ ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. അംബാനിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരാതിയില്‍ മുംബൈ പൊലീസ് കേസെടുത്തു. അംബാനിയുടെ മുംബൈയിലെ വസതിയായ ‘ആന്റില’യിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഭീഷണിസന്ദേശം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്.

ALSO READ: കൊപ്ര, അച്ചാർ, പടക്കം…പ്രവാസികളുടെ ബാഗിൽ ഇനി ഇതൊന്നും വേണ്ട; നിരോധിച്ച വസ്തുക്കൾ ഇവയൊക്കെ

‘ഞങ്ങള്‍ക്ക് 20 കോടി രൂപ നല്‍കിയെങ്കില്‍ നിങ്ങളെ കൊല്ലുമെന്നും ഇന്ത്യയിലെ മികച്ച ഷൂട്ടര്‍മാര്‍ ഞങ്ങള്‍ക്കുണ്ടെന്നും’ ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു.

ALSO READ: ഞങ്ങളുടെ പേരില്‍ കൂട്ടക്കുരുതി അരുത്!! പലസ്തീനികളെ രക്ഷിക്കാന്‍ തെരുവിലിറങ്ങി ജൂതന്മാര്‍

മുകേഷ് അംബാനിക്ക് നേരേ ഇതിന് മുന്‍പും പലതവണ വധഭീഷണികളുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം അംബാനിക്കും കുടുംബത്തിനും നേരേ വധഭീഷണി മുഴക്കിയ ബിഹാര്‍ സ്വദേശിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അംബാനിയുടെ വസതിയും എച്ച്.എന്‍. റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയും ബോംബുവെച്ച് തകര്‍ക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. 2021-ല്‍ അംബാനിയുടെ വസതിക്ക് സമീപത്തുനിന്ന് കാറില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയതും ഏറെ ചര്‍ച്ചയായിരുന്നു. ഈ കേസില്‍ പിന്നീട് മുംബൈ പോലീസിലെ ഉദ്യോഗസ്ഥനടക്കം അറസ്റ്റിലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News