ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മാത്രമല്ല മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ വ്യക്തികൂടിയാണ് അദ്ദേഹം. വ്യവസായ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച മുകേഷ് അംബാനിയെ എല്ലാവർക്കും പരിചിതമാണ്,എന്നാൽ 7 ലക്ഷം കോടിയിലധികം ആസ്തിയുള്ള മുകേഷ് അംബാനിക്ക് ബിസിനസിലേക്ക് ഇറങ്ങുന്നതിന് മുൻപ് മറ്റൊന്നായിരുന്നു ആഗ്രഹം. ബിസിനസ് ലോകത്തേക്കാളും മറ്റൊന്ന് ഏറെ ഇഷ്ടപ്പെട്ടിരുന്ന മുകേഷ് അംബാനിയെ പലർക്കും അറിയില്ല എന്ന് സാരം.
also read :കടൽതീരങ്ങളിൽ വന്നടിഞ്ഞത് കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് ; വലവിരിച്ച് കസ്റ്റംസ്
മുകേഷ് അംബാനി ആധ്യാപനത്തെ ഇഷ്ടപ്പെട്ടിരുന്നു. മുൻപ് നടന്ന ഒരു കോൺക്ലേവിൽ തന്റെ ആഗ്രഹം അംബാനി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴും ആധ്യാപനത്തെ ഇഷ്ടപ്പെടുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മുകേഷ് അംബാനിയുടെ ഭാര്യ നിത വിവാഹത്തിന് മുന്‍പ് സ്‌കൂള്‍ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ മുകേഷ് അംബാനിയുടെ ആഗ്രഹത്തെ നിത അംബാനി പിന്തുണയ്ക്കുകയാണ് ചെയ്തത്. വ്യക്തിപരമായ സംതൃപ്തിയാണ് വലുതെന്ന് അവർ വ്യക്തമാക്കിയിരുന്നു.
also read :കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാല വിസി നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി
“എന്റെ പിതാവായ ധീരുഭായ് അംബാനി, എന്നെ റിലയൻസിൽ കൊണ്ടുവരുന്നതിന് മുമ്പ്, ലോകബാങ്കിൽ ജോലി ചെയ്യാനോ ഒരു സർവകലാശാലയിൽ പഠിപ്പിക്കാനോ ഞാൻ ആഗ്രഹിച്ചിരുന്നു. എന്റെ ഭാര്യ നിത ഒരു അധ്യാപികയായതിനാൽ, അദ്ധ്യാപന ആഗ്രഹത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഭാവിയിൽ ഞങ്ങൾ രണ്ടുപേരും വിദ്യാഭ്യാസ രംഗത്തേക്ക് ചുവട്‌വെച്ചേക്കാം”,മുകേഷ് അംബാനി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here