റെക്കോർഡുകൾ തകരുമോ? 40,000 കോടി ലക്ഷ്യമിട്ട് റിലയൻസ് ജിയോ ഐപിഒ

jio ipo

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ ടെലികോം വിഭാഗമായ റിലയൻസ് ജിയോ ഇൻഫോകോം പ്രാഥമിക ഓഹരി വിൽപനക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഏകദേശം 35,000 മുതൽ 40,000 കോടി രൂപയായിരിക്കും ജിയോ ഉന്നമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. ജിയോ ഐപിഒ 2025ന്റെ രണ്ടാം പകുതിയോടെ പ്രതീക്ഷിക്കാമെന്ന് ഒരു ദേശീയ മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, ജിയോ ഇതിനെ പറ്റി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനി കൂടിയായ ജിയോയുടെ വിപണിമൂല്യം ഏകദേശം 8.5 ലക്ഷം കോടി രൂപയാണെന്നാണ് വിവിധ ബ്രോക്കറേജ് പ്ലാറ്റഫോമുകൾ വിലയിരുത്തുന്നത്. ഐപിഒ യാഥാർഥ്യമായാൽ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനികളിലൊന്നായും ജിയോ മാറും.

ALSO READ; വീണിടത്തു നിന്നും കുതിച്ചു വിപണി; നിക്ഷേപകരുടെ സമ്പത്തിൽ 6 ലക്ഷം കോടിയുടെ വർധന

കമ്പനിയുടെ പ്രമോട്ടർമാരിൽ നിന്നും നിലവിലുള്ള ഷെയർഹോൾഡർമാരിൽ നിന്നും പുതിയ ഓഹരികളും (ഫ്രഷ് ഇഷ്യൂ) ഓഫർ ഫോർ സെയിലും (OFS) ഐപിഒയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ഐപിഒയ്ക്ക് മുന്നോടിയായി നിക്ഷേപ സ്ഥാപനങ്ങളിൽ നിന്ന് മൂലധനസമാഹരണം നടത്തുന്ന പ്രീ-ഐപിഒ നടപടികൾക്കും റിലയൻസ് തുടക്കമിട്ടെന്നാണ് സൂചനകൾ. ജിയോ ഐപിഒ യാഥാർഥ്യമായാൽ തകരുന്നത് 2024 ഒക്ടോബറിൽ ഹ്യുണ്ടായ് ഇന്ത്യ നടത്തിയ 27,870 കോടി രൂപയുടെ ഐപിഒ എന്ന റെക്കോഡായിരിക്കും.

റിലയൻസ് ജിയോയിൽ നിലവിൽ വിദേശനിക്ഷേപ സ്ഥാപനങ്ങൾക്ക് 33% ഓഹരി പങ്കാളിത്തം ഉണ്ട്. അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, കെകെആർ, മുബദല, സിൽവർലേക്ക് തുടങ്ങിയവ 2020ൽ 1,800 കോടി ഡോളറോളമാണ് ഇന്ത്യൻ ശതകോടീശ്വരന്‍റെ കമ്പനിയിൽ നിക്ഷേപിച്ചത്. റീചാർജ് നിരക്കുകൾ കുത്തനെ വർധിപ്പിച്ചതിനെ തുടർന്ന് ടെലികോം കമ്പനികളിൽ നിന്നും ഉപഭോക്താക്കൾ ഒഴിഞ്ഞു പോയപ്പോൾ ജിയോക്കും ഉപഭോക്താക്കളെ നഷ്ടമായിരുന്നു. അതിനാൽ തന്നെ, റിലയൻസ് ഇൻഡസ്ട്രീസിനും ജിയോയ്ക്കും നിർണായകമായിരിക്കും ഈ ഐപിഒ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News