നടിയുടെ ലൈംഗിക പീഡന പരാതി; മുകേഷിൻറെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

mukesh

ലൈംഗിക പീഡനക്കേസില്‍ നടന്‍ മുകേഷ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഇന്നു പരിഗണിക്കും.മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ പരിഗണിച്ച കോടതി ഈ മാസം 3 വരെ മുകേഷിന്‍റെ അറസ്റ്റ് തടഞ്ഞിരുന്നു.താന്‍ നിരപരാധിയാണെന്നും പരാതിക്കാരി പണം ആവശ്യപ്പെട്ട് ബ്ലാക്ക്മെയില്‍ ചെയ്തതായും മുകേഷ് ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.പരാതിക്കാരി ബ്ലാക്ക്മെയില്‍ ചെയ്തതിന്‍റെ തെളിവുള്‍പ്പടെ മുകേഷ് തന്‍റെ അഭിഭാഷകന് കൈമാറിയിരുന്നു,ഈ തെളിവുകളെല്ലം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.

ALSO READ: നടിയുടെ ലൈംഗിക പീഡന പരാതി; മുകേഷിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും

പീഡനക്കേസില്‍ പ്രതിയായ കോണ്‍ഗ്രസ്സ് നേതാവ് വി എസ് ചന്ദ്രശേഖരന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയും സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.ചന്ദ്രശേഖരന്‍റെയും അറസ്റ്റ്, കോടതി താല്‍ക്കാലികമായി തടഞ്ഞിരുന്നു.അതേ സമയം മുകേഷിന്‍റെയും ചന്ദ്രശേഖരന്‍റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പോലീസ് ഇന്ന് കോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News