ഛത്തീസ്ഗഡില്‍ മാധ്യമപ്രവര്‍ത്തകന്‍ മുകേഷ് ചന്ദ്രാകറിനെ അകന്ന ബന്ധുവും കോണ്‍ട്രാക്ടറുമായ പ്രതി കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഇരുമ്പു കൊണ്ടുള്ള ഭാരമുള്ള വസ്തുവിനാല്‍ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
തലയോട്ടിയില്‍ മാത്രം പതിനഞ്ചോളം മുറിവുകളാണ് ഉള്ളത്. പല ഭാഗത്തും ഗുരുതരമായ ഒടുവികളുമുണ്ട്. കഴുത്ത് ഒടിഞ്ഞു, ഹൃദയം കീറിമുറിച്ചു, കരള്‍ നാലു കഷ്ണമാക്കിയെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. വാരിയെല്ലുകളില്‍ മാത്രം അഞ്ചോളം ഒടിവുകളാണുള്ളത്.
ALSO READ: എച്ച്എംപിവി: വൈറസ് ലോകം മുഴുവൻ എത്തി കഴിഞ്ഞിട്ടുണ്ടാകാം; നേരിടാൻ ഇന്ത്യ സുസജ്ജമെന്ന് ഐസിഎംആർ
സംസ്ഥാനത്തെ ഒരു റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതി പുറത്ത് കൊണ്ടുവന്നതോടെയാണ് കൊലപാതകത്തിന് കളമൊരുങ്ങിയത്. പ്രദേശത്തെ പ്രധാന കോണ്‍ട്രാക്ടറായ സുരേഷ് ചന്ദ്രാകറിന്റെ സ്ഥലത്തെ സെപ്റ്റിക്ക് ടാങ്കിലാണ് മുകേഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
പുതുവര്‍ഷദിനത്തില്‍ വീട്ടില്‍ നിന്നിറങ്ങിയ മുകേഷിനെ കാണാതായതോടെ സഹോദരനാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതോടെ മൊബൈല്‍ ലൊക്കേഷന്‍ അടക്കം പൊലീസ് പരിശോധിക്കുകയും പ്രതിയുടെ വീടിന് അടുത്തായാണ് മുകേഷിന്റെ മൊബൈല്‍ അവസാന ലൊക്കേഷനെന്ന് മനസിലാക്കുകയും ചെയ്തു. ഇതോടെ നടത്തിയ പരിശോധനയില്‍ പുതുതായി കോണ്‍ക്രീറ്റ് ഉപയോഗിച്ച് മൂടിയ നിലയില്‍ ഒരു സെപ്ടിക്ക് ടാങ്ക് പൊലീസ് കണ്ടെത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here