തെരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞ് സിനിമ തിരക്കിലേക്ക് കടന്ന് നടൻ മുകേഷ്

തെരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞപ്പോൾ, സിനിമയുടെ തിരക്കിലേക്ക് കടന്ന് കൊല്ലത്തെ ഇടതു സ്ഥാനാർഥി എം മുകേഷ് എംഎൽഎ. എം എ നിഷാദ് സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന സിനിമയിലാണ് മുകേഷ് വേഷമിടുന്നത്. അന്നം തരുന്ന സിനിമ വിട്ടിട്ട് കളിയുമില്ലെന്നാണ് മുകേഷിൻ്റെ നിലപാട്.

Also read:ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഉത്തരവിറക്കി മദ്രാസ് ഹൈക്കോടതി

കനത്ത ചൂടിനും, തെരഞ്ഞെടുപ്പ് ചൂടിനും ഒപ്പമായിരുന്നു കഴിഞ്ഞ ഒന്നര മാസമായി നടൻമുകേഷ്. തിരക്കുകൾക്ക് ചെറിയ ഇടവേള ലഭിച്ചതോടെയാണ് തൻ്റെ ഉപജീവമാർഗമായ വെള്ളിത്തിരയിലേക്ക് കൊല്ലത്തിൻ്റെ എം എൽ എ വീണ്ടും മടങ്ങിയെത്തിയത്. കത്തി കയറിയ കൊല്ലത്തെ രാഷ്ട്രീയ പൊരാട്ടത്തിൽ. ജനങ്ങൾ തനിക്കൊപ്പം നിൽക്കുമെന്നാണ് മുകേഷിന്റെ പ്രതീക്ഷ.

Also read:മംഗളാദേവിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 തമിഴ്നാട് വനപാലകര്‍ക്ക് പരിക്കേറ്റു

എം എ നിഷാദ് സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന സിനിമയിലാണ് മുകേഷ് വേഷമിടുന്നത്. കോട്ടയത്തിൻ്റെ വിവിധ ഭാഗങ്ങളിലാണ് ചിത്രീകരണം. മുൻ ക്രൈംബ്രാഞ്ച് ഡി ഐ ജി ആയിരുന്ന സ്വന്തം പിതാവ് പി എം കുഞ്ഞിമൊയ്‌ദീൻ കേസ് ഡയറിയിൽ നിന്നാണ് നിഷാദിൻ്റെ സിനിമ പിറക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News