രാമായണത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച ഇന്ത്യൻ ഇതിഹാസ പുരാണ ചിത്രമായ ആദിപുരുഷ് സിനിമക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ മുകേഷ് ഖന്ന വീണ്ടും രംഗത്ത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ ജീവനോടെ കത്തിക്കണമെന്നും ഇന്ത്യയിലെ 100 കോടി ഹിന്ദുക്കൾ ചിത്രത്തിനെതിരെ പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടാണ് നടൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയത്.
ആദി പുരുഷ് ചിത്രത്തിൽ സെയ്ഫ് അലി ഖാനെ രാവണനായി അവതരിപ്പിക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചായിരുന്നു നേരത്തെ മുകേഷ് ഖന്നയുടെ രോഷ പ്രകടനം. ഇപ്പോഴിതാ ചിത്രത്തിന്റെ മുഴുവൻ ടീമിനെയും ‘ജീവനോടെ ചുട്ടെരിക്കണമെന്നാണ് നടൻ തുറന്നടിച്ചത്.
Also Read : മാസങ്ങളായി കത്തുകള്‍ കൈമാറാതെ വീട്ടില്‍ സൂക്ഷിച്ച് പോസ്റ്റുമാന്‍; സംഭവം പാലക്കാട്
500 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ തകർന്നടിയുകയായിരുന്നു. ഇന്ത്യയിലെ 100 കോടി ഹിന്ദുക്കൾ ചിത്രത്തിനെതിരെ പ്രതികരിക്കണമെന്നും ഇവർക്കൊന്നും മാപ്പ് നൽകരുതെന്നും മുകേഷ് ഖന്ന പറഞ്ഞു. പ്രഭാസിനെ നായകനാക്കി ഓം റൗട്ട് അണിയിച്ചൊരുക്കിയ ചിത്രത്തിനെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് മുകേഷ് ഖന്നയുടെ പ്രതികരണം വിവാദമായിരിക്കുന്നത്.
മനോജ് മുന്തഷിർ വലിയ എഴുത്തുകാരനാണെന്ന് അവകാശപ്പെടുമ്പോഴും ബാലിശമാണ് ന്യായീകരണങ്ങളെന്നും മുകേഷ് കുറ്റപ്പെടുത്തി. ഹനുമാനെയും രാമനെയും ലെതർ ധരിപ്പിച്ചെന്നും രാമനോ കൃഷ്ണനോ വിഷ്ണുവിനോ ഒന്നും മീശ ഉണ്ടായിരുന്നില്ലെന്നും മുകേഷ് ഖന്ന ചൂണ്ടിക്കാട്ടി.
Also Read : ‘പിങ്ക് വാട്സ് ആപ്പ്’ പണിതരും , മുന്നറിയിപ്പുമായി മുംബൈ പൊലീസ്
ഇന്ത്യയിലെ ഏറ്റവും മുതൽമുടക്കേറിയ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. നിർമാണച്ചെലവിൽ വലിയൊരു ഭാഗം വിഎഫ്എക്സിനു വേണ്ടിയാണ് ചിലവഴിച്ചതെങ്കിലും നിലവാരമില്ലെന്ന വിമർശനങ്ങളാണ് നേരിടുന്നത്. ടെലിവിഷനിൽ പ്രക്ഷേപണം ചെയ്തിരുന്ന മഹാഭാരതം, ശക്തിമാൻ തുടങ്ങിയ സീരിയലുകളിലൂടെയാണ് മുകേഷ് ഖന്ന പ്രശസ്തനാകുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here