മുകേഷിനെതിരെ വീണ്ടും കേസ്

mukesh

നടനും എംഎൽഎയുമായ മുകേഷിനെതിരെ വീണ്ടും കേസെടുത്തു. ഹോട്ടലിൽ വച്ച് അപമര്യാദയായി പെരുമാറിയെന്ന നടിയുടെ പരാതിയിലാണ് കേസെടുത്തത്. എസ്ഐ ടി സംഘത്തിന് പരാതിക്കാരി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.തൃശ്ശൂർ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്ടർ ചെയ്തിരിക്കുന്നത്.

ALSO READ: പശ്ചിമബംഗാളില്‍ നൈറ്റ് ഷിഫ്റ്റില്‍ നഴ്‌സിനെതിരെ രോഗിയുടെ ലൈംഗികാതിക്രമം; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

2011ൽ ഓട്ടുപാറ എങ്കക്കാട് റെയിൽവേ ഗേറ്റ് പരിസരത്തെ റെസിഡൻസിയിൽ
താമസിക്കുമ്പോൾ മുകേഷ് ലൈംഗികാതിക്രമം നടത്തിയെന്ന് നേരത്തെ പരാതി ഉന്നയിച്ച നടി എസ്.ഐ.ടി ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ് .ഐ.ആർ ഇട്ട് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ഇന്ത്യൻ പീനൽ കോഡ് 354,294 ബി വകുപ്പുകള്‍ ചുമത്തിയാണ് കേസ്. നടിയുടെ പരാതിയിൽ വടക്കാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ: ‘ടി പി രാമകൃഷ്ണന്‍ എല്‍ഡിഎഫിനെ നയിക്കാന്‍ കെല്‍പ്പുള്ളയാള്‍’: ബിനോയ് വിശ്വം

അതേസമയം, മുകേഷിൻ്റെ അറസ്റ്റിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇടക്കാല സ്‌റ്റേ നൽകിയിരുന്നു. അഞ്ച് ദിവസത്തെ സാവകാശമാണ് കോടതി അനുവദിച്ചത്. സെപ്റ്റംബർ 3 വരെ മുകേഷിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞതാണ് കോടതി സ്റ്റേ നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here