“ഇതിന്റപ്പുറത്തേക്ക് ഇനി വേറെ ആക്ഷന്‍ ഇല്ല, കാരണം അത് സീനില്‍ എഴുതിയിട്ടില്ലായിരുന്നു”; ഗോഡ്‌ഫാദറിലെ അനുഭവം പങ്കുവെച്ച് മുകേഷ്

ഗോഡ്ഫാദര്‍ സിനിമയില്‍ ഒരിക്കലും മറക്കാത്ത തന്റെ അനുഭവം പങ്കുവെച്ച് നടന്‍ മുകേഷ്. സിനിമകളിലെ ഫോണ്‍കോള്‍ സീനുകളുടെ ഓര്‍മകള്‍ എന്തൊക്കെയാണ് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുകേഷ്.

തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് നടന്‍ തന്റെ അനുഭവം തുറന്നുപറഞ്ഞത്. മുകേഷിന്റെ വാക്കുകള്‍ ഇങ്ങനെ,

‘അതിനെപ്പറ്റി പറയുമ്പോള്‍ ആദ്യം എന്റെ മനസില്‍ ഓര്‍മ വരുന്നത് ഗോഡ്ഫാദര്‍ സിനിമയിലെ സീനാണ്. ആ പടത്തില്‍ എന്റെ ഫസ്റ്റ് ഷോട്ട് എന്ന് പറയുന്നത് ഫോണ്‍ സംഭാഷണമാണ്. അച്ഛന്‍ കഥാപാത്രമായ അഞ്ഞൂറാന്‍ ഹോസ്റ്റലിലേക്ക് വിളിക്കുകയാണ്. ആരാണ് വിളിക്കുന്നതെന്ന് എനിക്ക് അറിയില്ല. ഹോസ്റ്റലില്‍ നിന്ന് ഷര്‍ട്ടും ഇട്ട് സിഗരറ്റും കത്തിച്ചോണ്ടാണ് വരുന്നത്. അപ്പുറത്ത് ആരാണ് ഉള്ളതെന്ന് അറിയില്ല. സിഗരറ്റിന്റെ പുകയൊക്കെ മുകളിലോട്ട് പോവുന്നുണ്ട്.

Also Read : പ്രേമത്തില്‍ കൈയടി നേടിയ ആ സീന്‍ സിനിമയില്‍ ഇല്ലായിരുന്നു; ഒടുവില്‍ അല്‍ഫോണ്‍സ് ഓക്കേ പറയുകയായിരുന്നു: വിനയ് ഫോര്‍ട്ട്

ഫോണ്‍ എടുത്ത് ഹലോ എന്ന് പറയുമ്പോള്‍ അപ്പുറത്ത് നിന്ന് അച്ഛന്‍ ചോദിക്കുവാണ്, ഇന്ന് കോളേജില്‍ പോയില്ലേന്ന്. പെട്ടെന്ന് സിഗരറ്റ് താഴെയിട്ട് പുകയൊക്കെ കൈ കൊണ്ട് മായ്ച്ച് കളഞ്ഞിട്ടാണ് സംസാരിക്കുന്നത്. ആ ഒരൊറ്റ ഷോട്ട് മതിയായിരുന്നു അഞ്ഞൂറാന്‍ എന്ന കഥാപാത്രത്തത്തിന്റെ പ്രാധാന്യത്തെ മനസിലാക്കാന്‍. ഇതെന്റെ ജീവിതത്തില്‍ നടന്ന സംഭവമാണ്. സിദ്ദിഖും ലാലും അത് കണ്ടിട്ട് പറഞ്ഞു, ഇതിന്റപ്പുറത്തേക്ക് ഇനി വേറെ ആക്ഷന്‍ ഇല്ല. കാരണം അവര്‍ അത് സീനില്‍ എഴുതി വെച്ചിട്ടില്ലായിരുന്നു,’ മുകേഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News