നിങ്ങൾ പറയൂ… കൊല്ലത്തിൻ്റെ വികസന നിർദ്ദേശങ്ങൾ; പ്രകടനപത്രികയിലേക്ക് പൊതുജനാഭിപ്രായം തേടി ഇടത് സ്ഥാനാർഥി മുകേഷ്

കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലേക്ക് പൊതുജനാഭിപ്രായം തേടി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി എം മുകേഷ്. കൊല്ലത്തിന്റെ ഏതൊക്കെ മേഖലയിലാണ് വികസനം വേണ്ടതെന്ന് ജനങ്ങൾ കരുതുന്നുവോ, അതൊക്കെ ജനങ്ങൾക്ക് സ്ഥാനാർത്ഥിയെ അറിയിക്കാം.

Also Read: കടുത്ത വേലിയേറ്റം; മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാൻ

ഏപ്രിൽ 1 മുതൽ അഞ്ച് വരെ letmukeshlead@gmail.com എന്ന ഇമെയിൽ ഐഡിയിലേക്കും +918075091731 എന്ന വാട്സാപ്പ് നമ്പറിലേക്കുമാണ് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കഴിയുക. കൂടാതെ സെക്രട്ടറി, എൽഡിഎഫ് കൊല്ലം പാർലമെന്റ് ഇലക്ഷൻ കമ്മിറ്റി, എൻ എസ് സ്മാരക മന്ദിരം, പോളയത്തോട്, കൊല്ലം, പിൻകോഡ് 691021 എന്ന വിലാസത്തിലേക്കും എം മുകേഷിന്റെ എല്ലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളിലേക്കും ഈ ദിവസങ്ങളിൽ നിർദ്ദേശങ്ങൾ സമർപ്പിക്കാം.

Also Read: കടലാക്രമണം: തീരപ്രദേശങ്ങളിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ താൽക്കാലികമായി നിരോധിക്കും

ഈ നിർദേശങ്ങളിൽ നിന്നായിരിക്കും പ്രകടന പത്രികയിൽ ഉൾപ്പെടുത്തേണ്ട വികസനകാര്യങ്ങൾ തെരഞ്ഞെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News