‘മോള്‍’; അബിഗേലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മുകേഷ്

അബിഗേലിനെ കൊല്ലം ആശ്രാമം മൈതാനത്തിന് സമീപത്തായി കണ്ടെത്തിയത് കേരളത്തിനാകെ ആശ്വാസമായ വാര്‍ത്തയായി. അബിഗേലിനൊപ്പമുള്ള ചിത്രം കൊല്ലം എംഎല്‍എ എം മുകേഷ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. ‘മോള്‍’ എന്ന തലക്കെട്ടോടെയാണ് കുട്ടിയെ എടുത്ത് നില്‍ക്കുന്ന ഫോട്ടോ മുകേഷ് പങ്കിട്ടത്.

ഇന്ന് ഉച്ചയോടെയാണ് കൊല്ലം ആശ്രാമത്തുനിന്ന് നാട്ടുകാരില്‍ ചിലര്‍ അബിഗേലിനെ കണ്ടെത്തിയത്. പിന്നീട് കുഞ്ഞിനെ എ ആര്‍ ക്യാമ്പില്‍ എത്തിച്ചിരുന്നു. അവിടെയാണ് മുകേഷ് എംഎല്‍എ കാണാനെത്തിയത്. കുട്ടിയെ കാണുന്നതിന്റെയും സംസാരിക്കുന്നതിന്റെയും വീഡിയോയും മുകേഷ് എംഎല്‍എ പങ്കുവച്ചു.

READ ALSO:ക്യാമ്പസുകളിലെ പരിപാടികള്‍ക്ക് പെരുമാറ്റച്ചട്ടം ഉടനെ: മന്ത്രി ഡോ.ആര്‍ ബിന്ദു

‘എന്റെ മണ്ഡലത്തിലുള്ള മൈതാനമാണ് ആശ്രാമം മൈതാനം. അവിടെ വച്ചാണ് കുഞ്ഞിനെ അവര്‍ ഉപേക്ഷിച്ചത്. ഇനിയൊരിഞ്ച് മുന്നോട്ടുപോയി കഴിഞ്ഞാല്‍ എല്ലാവരും പിടിക്കപ്പെടും എന്ന തോന്നല്‍ ഉണ്ടായതുകൊണ്ടാണ് അവര്‍ കുഞ്ഞിനെ അവിടെ ഉപേക്ഷിച്ചത്. കുഞ്ഞിനു ചെറിയൊരു പോറല്‍പോലും ഇല്ല. എല്ലാവരുടെയും പ്രാര്‍ഥനയുടെ ഫലമാണ്. ഇതിനു പിന്നിലുള്ള എല്ലാവരെയും പിടിക്കും. പൊലീസിന്റെ എഫര്‍ട്ടിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല. വേറെ നിവൃത്തിയില്ലാതെ വന്നതുകൊണ്ടാണ് വലിയ ബഹളമില്ലാത്ത സ്ഥലത്ത് ഉപേക്ഷിക്കേണ്ടി വന്നത്. ഏറ്റവും ഉചിതമായ തീരുമാനം തന്നെ പൊലീസും സര്‍ക്കാരും കൈക്കൊള്ളും’- മുകേഷ് പറഞ്ഞു.

READ ALSO:ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News