‘ഞാന്‍ ചെല്ലുമ്പോള്‍ സിദ്ദിഖ് എന്നെ നോക്കി ചിരിച്ചുകൊണ്ട് നില്‍പ്പുണ്ട്’; ‘ഗോഡ്ഫാദറിലെ’ ഓര്‍മകള്‍ പങ്കുവെച്ച് മുകേഷ്

സംവിധായകന്‍ സിദ്ദിഖിന്റെ നിര്യാണത്തില്‍ല്‍ അനുശോചിച്ച് നടന്‍ മുകേഷ്. തന്നിലെ കലാകാരനെ ഉപയോഗപ്പെടുത്തിയ സംവിധായകനാണ് സിദ്ദിഖെന്ന് മുകേഷ് പറഞ്ഞു.സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ ഗോഡ്ഫാദര്‍ തുടര്‍ച്ചയായി 405 ദിവസങ്ങളില്‍ തിരുവനന്തപുരത്തെ ഒരു തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചത്. ആ സിനിമയില്‍ ഷൂട്ടിംഗ് തന്റെ സീന്‍ ആദ്യമെടുത്താണ് തുടങ്ങുന്നതെന്നും മുകേഷ് പറഞ്ഞു.

Also Read: സ്വന്തം ചേട്ടനെയാണ് നഷ്ടമായത്, സിദ്ദിഖിന്റെ ഓര്‍മകളില്‍ ജയസൂര്യ

മുകേഷിന്റെ വാക്കുകള്‍

‘ഗോഡ്ഫാദറിന്റെ ഷൂട്ടിംഗിന്റെ ആദ്യദിവസം ഇന്നസെന്റ് ചേട്ടന്റെ സീനാണ് ആദ്യം എടുക്കുന്നതെന്നും എനിക്ക് ആ ദിവസം ഷൂട്ടിംഗ് ഇല്ല എന്ന് പറഞ്ഞതാണ് പെട്ടെന്ന് എന്നെ വിളിപ്പിച്ചിട്ട് കാലിക്കറ്റ് ഗസ്റ്റ് ഹൗസില്‍ എത്താന്‍ അറിയിച്ചു. ഞാന്‍ വിചാരിച്ചു അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് തെറ്റിയതായിരിക്കുമെന്ന്. എനിക്കില്ലേ ഇന്ന് ഷൂട്ടിംഗ് എന്ന് ഞാന്‍ പറഞ്ഞു. പക്ഷെ അവിടെ ചെന്നപ്പോള്‍ സിദ്ദിഖ് ചിരിച്ചോണ്ട് നില്‍ക്കുന്നു. നോക്കുമ്പോള്‍ ഇന്നസെന്റ് ചേട്ടന്‍ അവിടെ ഉണ്ട്. ഇന്നസെന്റ് ചേട്ടന്‍ എന്നോട് പറഞ്ഞു ഒരു സഹായം ചെയ്യണമെന്ന് പറ്റില്ല എന്ന് പറയരുത്. ഞാന്‍ ചോദിച്ചു എന്താണ്? ഇവരുടെ രണ്ടുപേരുടെയും ഹിറ്റ് സിനിമകളാണ് റാംജിറാവും ഇന്‍ ഹരിഹര്‍ നഗറും അതില്‍ രണ്ടിലും നീ ഉണ്ടല്ലോ. സിനിമയുടെ സ്വഭാവം അറിയാലോ ഇതിന് എന്റെ മുഖം വെച്ചിട്ട് തുടങ്ങിയിട്ട് എന്തെങ്കിലും സംഭവിച്ചാല്‍ എന്റെ ഒരു ഐശ്വര്യ കേടാണെന്ന് ഇവന്മാരെല്ലാം പറഞ്ഞു പരത്തും. എന്ന് പകുതി തമാശയും പകുതി സീരിയസായിട്ട് എന്റെ അടുത്ത് പറഞ്ഞു. അതുകൊണ്ട് നീ ആ ആദ്യത്തെ സീന്‍ അഭിനയിക്കുക. എന്ന് പറഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചു. അങ്ങനെ ഗോഡ്ഫാദറിന്റെ ആദ്യത്തെ സീന്‍ എന്റെ മുഖത്താണ് ക്യാമറ വെക്കുന്നത്. അപ്പോള്‍ അതിനകത്ത് സീന്‍ ഞാന്‍ ഓര്‍ക്കുന്നത് എന്ന് പറഞ്ഞു കഴിഞ്ഞാല്‍ ശരിക്കും അഞ്ഞൂറാന്റെ ഫോണ്‍ വരുന്നു അപ്പോള്‍ രാമഭദ്രന്‍ ഹോസ്റ്റലിലാണ് അഞ്ഞൂറാന്റെ ഫോണ്‍ ആണെന്ന് അറിയാതെ ഞാന്‍ വന്ന് ഒരു സിഗരറ്റ് വലിച്ചിട്ടുണ്ട് സിഗരറ്റ് വലിച്ചുകൊണ്ടാണ് ഫോണെടുക്കുന്നത് അപ്പൊള്‍ ഞാന്‍ സിദ്ദിഖിന്റെ അടുത്തും ലാലിന്റെ അടുത്തും പറഞ്ഞു എന്റെ ജീവിതത്തില്‍ നടന്ന ഒരു സംഭവമാണിത് എന്റെ അച്ഛന്‍ ഫോണ്‍ വിളിച്ചപ്പോള്‍ ഞാന്‍ അച്ഛനാണെന്ന് അറിയാതെ സിഗരറ്റ് വലിച്ചിട്ട് വന്നു ഫോണ്‍ എടുത്തപ്പോഴാണ് അച്ഛനാണെന്ന് അറിയുന്നത് പെട്ടെന്ന് എന്റെ ഒരു റിഫ്‌ലക്‌സ് പുക ഇങ്ങനെ മാറ്റി കളയുകയാണ്. അച്ഛന്‍ ഫോണ്‍ വിളിക്കുന്നത് കാണാത്തത് പിന്നീടാണ് നമ്മള്‍ ചിന്തിക്കുന്നത്.

Also Read: പച്ചയായ മനുഷ്യന്‍, 45 വര്‍ഷത്തെ നീണ്ട സൗഹൃദം; സിദ്ദിഖിന്റെ ഓര്‍മകളില്‍ ജയറാം

ആ സിനിമ ശരിക്കും പറഞ്ഞാല്‍ നാനൂറ്റി പത്ത് ദിവസം തീയറ്ററില്‍ ഓടി അത് റെക്കോര്‍ഡാണ്. ആ റെക്കോര്‍ഡ് ഇനി ഒരിക്കലും മലയാള സിനിമയില്‍ തിരുത്താന്‍ പറ്റില്ല. പല സന്ദര്‍ഭങ്ങളിലും ഞാന്‍ ചിരിച്ചുകൊണ്ട് തന്നെ പറയുകയാണ്. അത് സിദ്ദിഖ് ലാലിന്റെ സിനിമ. മുകേഷ് നായകനായ സിനിമ അങ്ങനെ മലയാളത്തില്‍ ഒരു റെക്കോര്‍ഡ് വേണോ എന്ന് ചിന്തിക്കുന്ന ഒരുപാട് പേരുണ്ട്. മനപ്പൂര്‍വ്വം വിസ്മരിക്കുന്നു. ഞാന്‍ അതുകൊണ്ട് എവിടെ പോയാലും ഗോഡ്ഫാദറിന്റെ കാര്യം പറയാറുണ്ട്.

സിദ്ദിഖ് സ്വന്തമായി സംവിധാനം ചെയ്ത സിനിമകളാണ് ഹിറ്റ്‌ലര്‍, ക്രോണിക് ബാച്ചിലര്‍, ഫ്രണ്ട്‌സ് ഈ സിനിമകളിലെല്ലാം എനിക്ക് വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒരാളാണ് സിദ്ദിഖ്.

Also Read: സിദ്ദിഖിന്റെ വേര്‍പാട് വിശ്വസിക്കാന്‍ കഴിയുന്നില്ല, വലിയ നഷ്ടമാണ് സംഭവിച്ചതെന്ന് കമല്‍

ഫ്രണ്ട്‌സില്‍ ജയറാമും ശ്രീനിവാസനും ഒക്കെ ഭയങ്കരമായി തമാശ ചെയ്യുമ്പോള്‍ ഞാന്‍ തമാശ പറയാതെ നില്‍ക്കുന്നു. അപ്പൊ ഞാന്‍ സിദ്ദിഖിനോട് പറഞ്ഞു ഇത് ശരിയാകുമോ ആളുകള് പറയത്തില്ലെ. ഇവര് രണ്ടുപേരുടെയും മുമ്പില്‍ ഞാന്‍ നിഷ്പ്രഭനായി പോയി. മുകേഷില്‍ നിന്ന് ഞങ്ങള്‍ കൂടുതല്‍ പ്രതീക്ഷിച്ചു. ഞാന്‍ തമാശയൊക്കെ പറഞ്ഞ് ഇങ്ങനെ അഭിനയിക്കുന്ന ഒരാളാണ്. അപ്പൊ ഞാനിങ്ങനെ സീരിയസ് ആയിട്ട് മുഖവും വലിച്ചു കെട്ടി നിന്ന് കഴിഞ്ഞാല്‍ ശരിയാകുമോ എന്ന് പറഞ്ഞപ്പോള്‍ അതാണ് ശരിയാകുന്നത് എന്നാണ് സിദ്ദിഖ് പറഞ്ഞത്. സിദ്ദിഖിനെ എനിക്ക് വിശ്വാസമാണ്. സിനിമ വന്നപ്പോള്‍ ഇന്നും എന്റെ ജീവിതത്തില്‍ ഏറ്റവും വ്യത്യസ്തമായ ഏറ്റവും ഓര്‍മ്മിക്കപ്പെടുന്ന ചന്തു എന്ന കഥാപാത്രം എനിക്ക് സിദ്ദിഖ് ആണ് തന്നത്. അതുകഴിഞ്ഞ് ക്രോണിക് ബാച്ചിലറും.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News