‘അനീതി കണ്ടാൽ പ്രതികരിക്കുന്ന ആളാണ് ശ്രീനിവാസൻ’, അന്ന് അയാളെ കസേരയെടുത്ത് എറിഞ്ഞു: മുകേഷ്

നടൻ ശ്രീനിവാസനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് മുകേഷ്. അനീതി കണ്ടാൽ ഉടൻ പ്രതികരിക്കുന്ന ആളാണ് ശ്രീനിവാസനെന്ന് മുകേഷ് പറഞ്ഞു. ഒരിക്കൽ ഒരു വെറൈറ്റിക്ക് ഭക്ഷണം കഴിക്കാൻ തങ്ങളൊരുമിച്ചു പുറത്തു പോയെന്നും, അന്ന് ഒരു ചെറുപ്പക്കാരനെ ശ്രീനി കസേരയെടുത്ത് എറിയാൻ ശ്രമിച്ചെന്നും തന്റെ യൂട്യൂബ് ചാനലായ മുകേഷ് സ്പീക്കിങ്ങിലൂടെ അദ്ദേഹം പറഞ്ഞു.

ALSO READ: ‘വന്ദന ദാസിന്റെ മരണം നീറ്റലായി നിൽക്കുന്നു’, എല്ലാ ജീവനും വിലപ്പെട്ടത്, അത് സംരക്ഷിക്കണം എന്നതാണ് സർക്കാർ നിലപാട്: വീണ ജോർജ്

മുകേഷ് പറഞ്ഞ അനുഭവ കഥ

ഒരിക്കൽ ദിവസങ്ങളോളം അടുപ്പിച്ച് ഷൂട്ടിങ് ഉണ്ടായിരുന്നു. സെറ്റിൽ നിന്നും കിട്ടുന്ന ഭക്ഷണം എന്നും കഴിച്ച് മടുത്തു. ഒരു ദിവസം എന്റെയും ശ്രീനിവാസന്റെയും ഷൂട്ടിങ് നേരത്തെ കഴിഞ്ഞു. നമുക്കിന്ന് ഒരു വെറൈറ്റിക്ക് പുറത്തുപോയി ഭക്ഷണം കഴിച്ചാലോ എന്ന് ഞാൻ പറഞ്ഞപ്പോൾ ശ്രീനിവാസനും അതിന് ഓക്കേ പറഞ്ഞു. ഞങ്ങൾ രാത്രി 7.30 ആകുമ്പോൾ പോകാമെന്ന് തീരുമാനിച്ചു. പക്ഷെ പോകാനിരുന്ന സമയത്ത് ശ്രീനിവാസന് ഒരു കഥ കേൾക്കാൻ ഉണ്ടായിരുന്നു. അവർ കഥപറഞ്ഞിട്ട് പോയപ്പോൾ ഒത്തിരി വൈകി.

ALSO READ: ‘രാജ്യസഭാംഗത്തിന് ചേരാത്ത പെരുമാറ്റം’;തൃണമൂൽ കോൺഗ്രസ് എം പി യെ സസ്‌പെൻഡ് ചെയ്തു

ഭക്ഷണം വേണ്ടെന്ന് പ്രൊഡക്ഷൻകാരോട് പറഞ്ഞതുകൊണ്ട് ഞങ്ങൾക്ക് പുറത്തുപോയി തന്നെ കഴിക്കുകയെ നിവർത്തിയുള്ളു. അങ്ങനെ അവിടുത്തെ ഏറ്റവും നല്ല ചിക്കനും പൊറോട്ടയും കിട്ടുന്ന കടയിൽത്തന്നെ ഞങ്ങൾ പോയി. ഞങ്ങൾ ചെന്നപ്പോഴേക്കും അവിടുത്തെ കച്ചവടം കഴിഞ്ഞിരുന്നു. അകത്ത് ഉണ്ടായിരുന്നവർ കഴിച്ചുകഴിഞ്ഞാൽ പുതിയ ഓർഡർ എടുക്കുകയുമില്ല. ഞാൻ അവിടുത്തെ വാച്ച്മാനെ വിളിച്ച് മുകേഷും ശ്രീനിവാസനും കാണാൻ വന്നിട്ടുണ്ടെന്ന് പറയാൻ പറഞ്ഞു.

ALSO READ: ‘മുതലപ്പൊഴി അപകടവിമുക്തമാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതിന്റെ അനിവാര്യത’, ശശി എം എല്‍എയുടെ സബ്‌മിഷന് മന്ത്രി ആന്റണി രാജു നൽകിയ മറുപടി

ഓണർ വന്ന് ഞങ്ങളെ വളരെ ബഹുമാനപൂർവ്വം അകത്തേക്ക് വിളിച്ചു. എന്താ കഴിക്കാൻ വേണ്ടതെന്നും ചോദിച്ചു. അയാൾ പോയപ്പോൾ ഒരു ചെറുപ്പക്കാരൻ വന്ന് ഞങ്ങളുടെ അടുത്തിരുന്നിട്ട് പോകുന്നില്ല. സുഹൃത്തേ ഞങ്ങൾക്ക് കുറച്ച് കാര്യങ്ങൾ ഡിസ്കസ് ചെയ്യാനുണ്ട് ഒന്ന് മാറുമോയെന്നു ചോദിച്ചപ്പോൾ എനിക്കത് കുഴപ്പമില്ല നിങ്ങൾ പറയുന്നത് കേൾക്കാമല്ലോ, സംസാരിച്ചോയെന്ന് പുള്ളി പറഞ്ഞു. ഞാൻ നോക്കിയപ്പോൾ ശ്രീനിവാസൻ മിണ്ടാതെയിരിക്കുകയാണ്. ശ്രീനിവാസൻ ആണെങ്കിൽ എന്തെങ്കിലും അനീതി കണ്ടാൽ പ്രതികരിക്കുന്ന ആളാണ്. എന്തുണ്ടെങ്കിലും പറയും, ചിലപ്പോൾ ടി.വിയിലൂടെ പറയും, എഴുത്തിലൂടെ അല്ലെങ്കിൽ സിനിമ ഡയലോഗിലൂടെയാണെങ്കിലും പുള്ളി പറഞ്ഞിരിക്കും.

ALSO READ: ഫഹദിന്റെ പിറന്നാള്‍ ദിനത്തില്‍ നസ്രിയ പങ്കുവച്ചത് മമ്മൂക്കയെടുത്ത ചിത്രം

ഇയാൾ എന്താ മിണ്ടാത്തെ, വായിൽ പഴം തിരുകി വെച്ചിരിക്കുകയാണോയെന്ന് പെട്ടെന്ന് ഒരു കാര്യവുമില്ലാതെ അയാൾ ശ്രീനിവാസനോട് പറഞ്ഞു. വെറുതെ ഇരുന്ന ശ്രീനിവാസനോടാണെന്ന് ഓർക്കണേ. ശ്രീനിവാസൻ എഴുന്നേറ്റിട്ട്, ഇരുന്ന കസേരയെടുത്ത് അയാൾക്കിട്ട് ഒറ്റയേറ്. ഞാൻ അയാളെ തള്ളിയിട്ടതുകൊണ്ട് അയാൾക്ക് അടി കിട്ടിയില്ല. അയാൾ ഓടി. ഞങ്ങൾ പിന്നീട് ഭക്ഷണം കഴിക്കാൻ ഇരുന്നു. പെട്ടെന്ന് ഒരാൾ വന്ന് പറഞ്ഞു ആ ഓടിയ ആൾ ഒരു നേതാവിന്റെ ബന്ധുവാണ് അയാൾ ഇപ്പൊ ആളുകളുമായിട്ട് വരുമെന്ന്. പിന്നെ പൊലീസുകാർ ഒക്കെ വന്ന് സംഗതി ഒത്തുതീർപ്പാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News