‘ഇവിടെ ഒരു മലയാളി; വിമാനം പൊങ്ങിക്കഴിഞ്ഞാൽ ആള് മാറി’: മുകേഷ് എംഎൽഎ

അമേരിക്കയിൽ നടക്കുന്ന ഫൊക്കാന കൺവെൻഷനിൽ സംസാരിച്ച് നടനും എംഎൽഎയുമായ മുകേഷ്. ഇവിടെ ഒരു മലയാളി, എന്നാൽ വിമാനം പൊങ്ങിക്കഴിഞ്ഞാൽ ആള് മാറും എന്നും മുകേഷ് പറഞ്ഞു. മലയാളി ഒരിക്കലും പിടികിട്ടാത്ത ഒരു പ്രഹേളികയാണ്. പലപ്പോഴും വിദേശത്ത് പോയി എന്തെങ്കിലും ആവശ്യത്തിന് നിൽക്കുമ്പോഴായിരിക്കും ഏതെങ്കിലും മലയാളി ഓടി വരുന്നത്. പിന്നെ കാര്യങ്ങളൊക്കെ അവർ നോക്കിക്കോളും. എന്നാൽ നാട്ടിലാണെങ്കിൽ ഏതെങ്കിലും റെസ്റ്റോറന്റിൽ വച്ച് ഒരു മലയാളിയെ കണ്ടാൽ ‘ദേ മുകേഷ് വരുന്നു, മൈൻഡ് ചെയ്യണ്ട’ എന്നായിരിക്കും പറയുക എന്നും മുകേഷ് തമാശയായി പറഞ്ഞു.

Also Read: അംഗോളയിലെ മണ്ണിടിച്ചിൽ: ‘അപകട വിവരം അറിഞ്ഞ ഉടനെ കേരള സർക്കാർ ഉണർന്ന് പ്രവർത്തിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു’: മന്ത്രി കെ ബി ഗണേഷ് കുമാർ

ഫൊക്കാനയെ പ്രസിഡന്റ് ബാബു സ്റ്റീഫൻ ഉന്നതിയിലേക്ക് നയിച്ചെന്നും അദ്ദേഹം പറഞ്ഞു. തകർന്നു കിടക്കുന്ന ചില സ്കൂളുകളിലേക്ക് ഹെഡ്മാഷ് വരും. അയാളാകും ആ സ്കൂളിന്റെ ഗതി മാറ്റുന്നത്. നല്ല ഒരു മുഖ്യമന്ത്രി വന്നാൽ സ്റ്റേറ്റ് വളരും. അതുപോലെ തന്നെയാണ് ഫൊക്കാനയ്ക്ക് ബാബു സ്റ്റീഫൻ. അംബാസഡർ ടി.പി. ശ്രീനിവാസൻ പറഞ്ഞത് പോലെ ബാബു സ്റ്റീഫന് വീണ്ടും അവസരം കൊടുക്കണമെന്നാണ് തന്റെയും ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

Also Read: ആമയിഴഞ്ചാൻ തോട് അപകടം ഉണ്ടായപ്പോൾ ഞാൻ ഫേസ്ബുക് പോസ്റ്റ് ഇട്ടില്ലേ, വേറെന്ത് ചെയ്യാനാണ്: വിചിത്ര പരാമർശവുമായി ശശി തരൂർ എംപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News