നിരപരാധിത്വം തെളിയിക്കാൻ മുകേഷ് ; നടിക്ക് എതിരായ തെളിവുകൾ അഭിഭാഷകന് കൈമാറി മുകേഷ്

ലൈംഗിക പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരായ തെളിവുകൾ അഭിഭാഷകന് കൈമാറി നടൻ മുകേഷ്. മുകേഷിനെതിരെ ആരോപണമുന്നയിച്ച നടി പണം ആവശ്യപ്പെട്ടത് ഉൾപ്പടെയുള്ള നിർണായക രേഖകളാണ് തനിക്ക് കൈമാറിയതെന്ന് അഭിഭാഷകൻ ജിയോ പോൾ പറഞ്ഞു. ഒന്നരമണിക്കൂറോളമായിരുന്നു മുകേഷ് അഭിഭാഷകൻ ജിയോ പോളുമായി കൂടിക്കാഴ്ച നടത്തിയത്.

ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം; കൊല്ലത്ത് വീട്ടമ്മയില്‍ നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്ത യുവതി പിടിയില്‍

ബ്ലാക്ക് മെയിലിങ്ങുമായി ബന്ധപ്പെട്ട രേഖകളാണ് മുകേഷ് കൈമാറിയത്. ലൈംഗിക പീഡനം നടന്നിട്ടില്ല ആരോപണം മാത്രമാണെന്നും അന്വേഷണം സത്യസന്ധമായി നടക്കട്ടെയെന്നും അഭിഭാഷകൻ പറഞ്ഞു. ഒപ്പം മുകേഷിന്റെ നിരപരാധിത്വം തെളിയിക്കുമെന്ന് അഡ്വ. ജിയോ പോൾ പറഞ്ഞു. തിങ്കളാഴ്ചയാണ് മുകേഷ് കൈമാറിയ രേഖകൾ കോടതിയിൽ ഹാജരാക്കുന്നത് . മൂന്നാം തിയതി വരെയാണ് മുകേഷിന്റെ അറസ്റ്റ് കോടതി തടഞ്ഞിരിക്കുന്നത്. ഈ ഒരു സാഹചര്യത്തിലാണ് അഭിഭാഷകനുമായി മുകേഷ് കൂടിക്കാഴ്ച നടത്തിയത്. അഭിഭാഷകനുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം മുകേഷ് തിരുവനന്തപുരത്തേക്ക് മടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News