സാദിക്കലി തങ്ങൾക്കെതിരായ വിമർശനം: മുക്കം ഉമർ ഫൈസിയ്ക്ക് സമസ്തയിൽ നിന്നുതന്നെ പിന്തുണ

ummer-faizy-mukkam-samastha

മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ ഖാളി സ്ഥാനം കൈയാളുന്നതിനെ പരോക്ഷമായി വിമര്‍ശിച്ച സമസ്ത ഇ കെ വിഭാഗം സെക്രട്ടറി മുക്കം ഉമര്‍ ഫൈസിയ്ക്ക് സമസ്തയിൽ നിന്നുതന്നെ പിന്തുണ. സമസ്തയുടെ പരമോന്നത സമിതിയായ മുശാവറയിലെ പത്തോളം അംഗങ്ങളാണ് അദ്ദേഹത്തിന് പിന്തുണ നൽകി സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.

മതത്തിന്റെ നിയമങ്ങളും വ്യവസ്ഥകളും വിശ്വാസികളെ ബോധ്യപ്പെടുത്തുക എന്നത് പണ്ഡിത ധര്‍മമാണെന്നും ഉമര്‍ ഫൈസിക്കെതിരെ നടക്കുന്ന ദുഷ് പ്രചാരണങ്ങളും പൊലീസില്‍ കേസ് കൊടുത്ത നടപടിയും അംഗീകരിക്കാനാവില്ലെന്നും പ്രസ്താവനയിൽ പറയുന്നു. സമസ്ത പ്രസിഡണ്ട് ജിഫ്രി തങ്ങള്‍ ഉള്‍പ്പടെയുള്ള പണ്ഡിതന്മാര്‍ക്കും സംഘടനക്കും നേരെ കഴിഞ്ഞ ഏതാനും മാസങ്ങളായി ദുഷ്പ്രചാരണം നടക്കുകയാണ്.

Read Also: പാണക്കാട് തങ്ങള്‍ക്കെതിരായ പരാമര്‍ശം; സമസ്തയില്‍ ഭിന്നത രൂക്ഷമാകുന്നു, ഉമര്‍ ഫൈസി മുക്കത്തെ പുറത്താക്കണമെന്ന് ആവശ്യം

കേരള മുസ്ലിംകളിലെ സിംഹഭാഗത്തെ പ്രധിനിധികരിക്കുന്ന സമസ്ത കേരള
ജംഇയ്യത്തുല്‍ ഉലമയുടെ ശാക്തീകരണത്തെ തടയിടുന്നതിന് സലഫി- ജമാഅത്ത് -തീവ്രവാദ സംഘടനകള്‍ എക്കാലവും ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞകാലങ്ങളില്‍ സുന്നികളുമായുള്ള ആശയപരമായ പോരാട്ടത്തില്‍ ദയനീയമായി പരാജയപ്പെട്ട ഈ വിഭാഗം സമസ്തയുടെ ഘടനാപരമായ പ്രവര്‍ത്തനങ്ങളിലും സ്ഥാപനങ്ങളിലും നുഴഞ്ഞു കയറുകയും ഇടപെടുകയും ചെയ്യുകയാണ്.

സിഐസി വിഷയത്തില്‍ സാദിക്കലി തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെയുള്ള മധ്യസ്ഥന്മാര്‍ പലവട്ടം എടുത്ത മധ്യസ്ത തീരുമാനങ്ങള്‍ നിഷ്‌കരുണം തള്ളിക്കളഞ്ഞെന്നു മാത്രമല്ല മധ്യസ്ഥന്മാര്‍ വീണ്ടും ചര്‍ച്ച ചെയ്യാനിരിക്കെയാണ് മാറ്റി നിര്‍ത്തപ്പെട്ടയാളെ വീണ്ടും ജനറല്‍ സെക്രട്ടറിയായി അവരോധിച്ചത്. ഇതെല്ലാം തിരിച്ചറിഞ്ഞു കൊണ്ട് സമുദായത്തിനിടയിലെ ഐക്യം നിലനിര്‍ത്തിയും സുന്നത്ത് ജമാഅത്തിന്റെ ആദര്‍ശത്തിനും നിലപാടുകള്‍ക്കും പ്രധാന്യം നല്‍കിയും ഒറ്റക്കെട്ടായി മുന്നോട്ട് പോകാന്‍ എല്ലാവര്‍ക്കും കഴിയണം. മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഉള്‍പെടെ ഉത്തവാദിത്വപ്പെട്ട നേതാക്കള്‍ നിരന്തരം ഇതാവര്‍ത്തിക്കുന്നതില്‍ നേരെത്തെ പ്രധിഷേധം അറിയിച്ചതാണ്. ഇത് വരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഒമ്പത് മുശാവറ അംഗങ്ങളുടെ പ്രസ്താവനയിൽ പറയുന്നു.

Read Also: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനെതിരെ വിമർശനം, സമസ്ത സെക്രട്ടറി ഉമ്മർ ഫൈസി മുക്കത്തിനെതിരെ പൊലീസിൽ പരാതി

യുഎം അബ്ദുൾറഹ്‌മാന്‍ മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എവി അബ്ദുൾറഹ്‌മാന്‍ മുസ്ലിയാര്‍, ഒളവണ്ണ അബൂബക്കര്‍ ദാരിമി, പി എം അബ്ദുൾസലാം ബാഖവി വടക്കേക്കാട്, ഐബി ഉസ്മാന്‍ ഫൈസി എറണാകുളം, ബികെ അബ്ദുൾഖാദര്‍ മുസ്ലിയാര്‍ ബംബ്രാണ, അബ്ദുൾ സലാം ദാരിമി ആലമ്പാടി, കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ നെല്ലായ എന്നിവരാണ് പിന്തുണയുമായി രംഗത്തെത്തിയത്.

സോഷ്യൽ മീഡിയയിലും സമസ്തയിലെ അണികൾ ഉമർ ഫൈസിക്ക് പിന്തുണ നൽകുന്നുണ്ട്. പണ്ഡിതനല്ലാത്ത രാഷ്ട്രീയ നേതാവ് മതകാര്യങ്ങളിൽ നിർണായക തീരുമാനമെടുക്കുന്ന ഖാളി സ്ഥാനം കൈയാളുന്നതിലെ പ്രശ്നമാണ് ഉമർ ഫൈസി പരോക്ഷമായി ഉന്നയിച്ചത്. ഇക്കാര്യം നേരത്തേയും സമസ്തയിൽ ചർച്ചയായതാണ്. എന്നാൽ, ഉമർ ഫൈസിയെ തള്ളി നേരത്തേ സമസ്ത സംയുക്ത പ്രസ്താവന നടത്തിയിരുന്നു. പക്ഷേ, ഇപ്പോൾ സമസ്തയിലെ പത്ത് മുശാവറ അംഗങ്ങൾ ഉമർ ഫൈസിയെ അനുകൂലിച്ച് രംഗത്തെത്തി.

Read Also: ‘ഉമർ ഫൈസിയുടെ പ്രസ്താവനയുമായി ബന്ധമില്ല’; സംയുക്ത പ്രസ്ഥാനവുമായി സമസ്ത

അതേസമയം, ഉമര്‍ ഫൈസി മുക്കം പ്രസംഗിച്ച എടവണ്ണപ്പറയില്‍ വെച്ച് തന്നെ അദ്ദേഹത്തിന് മറുപടി നല്‍കാന്‍ സമസ്തയിലെ ലീഗ് അനുകൂലികളുടെ നേതൃത്വത്തില്‍ സമ്മേളനം വിളിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം ഏഴ് മണിക്കാണ് സമസ്ത ആദര്‍ശ വിശദീകരണ മഹാസമ്മേളനം സംഘടിപ്പിക്കുന്നത്. സ്വതന്ത്ര കൂട്ടായ്മയായ സുന്നി ആദര്‍ശ വേദിയുടെ നേതൃത്വത്തില്‍ കോഴിക്കോടും പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഉച്ചക്ക് രണ്ട് മണിക്ക് ആണ് കോഴിക്കോട്ടെ പരിപാടി. ഉമര്‍ ഫൈസിക്ക് എതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ലീഗ് നേതൃത്വം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News