മുകുന്ദനുണ്ണി ഇറങ്ങിയിട്ട് ഒരു വര്ഷം, നെഗറ്റിവിറ്റി നൽകിയ പോസിറ്റിവിറ്റിയുമായി അടുത്ത ചിത്രം പ്രഖ്യാപിച്ച് അഭിനവ് സുന്ദർ നായക്

ധാരാളം വിമർശങ്ങൾ നേരിടേണ്ടി വന്ന ഒരു സിനിമയാണ് വിനീത് ശ്രീനിവാസന്റെ മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്. നെഗറ്റിവിറ്റിയെ അനുകൂലിച്ചെന്നും, വില്ലനെ നായകനാക്കാൻ ശ്രമിച്ചെന്നുമായിരുന്നു സിനിമയ്‌ക്കെതിരെ വന്ന വ്യാപക വിമർശനം. എന്നാൽ പരീക്ഷണ വിഷയമെന്ന രീതിയിൽ ചിത്രം വലിയ  പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ALSO READ: സാമ്രാജ്യത്വവത്കരണത്തിനെതിരെ ഒരു ഐക്യനിര ഇവിടെ വെച്ച് രൂപപ്പെടുന്നു; പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ മുഖ്യമന്ത്രി

കഴിഞ്ഞ വര്ഷം നവംബർ 11 നാണ് മുകുന്ദനുണ്ണി അസ്സോസിയേറ്റ് പുറത്തിറങ്ങിയത്. അഭിനവ് സുന്ദർ നായകിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു മുകുന്ദനുണ്ണി. തിയേറ്ററിൽ വലിയ പ്രേക്ഷക പ്രീതി ലഭിച്ചില്ലെങ്കിലും ഒ ടി ടിയിൽ വന്നതോടെ നിരവധി നല്ല അഭിപ്രായങ്ങളാണ് സിനിമ സ്വന്തമാക്കിയത്. ഇപ്പോഴിതാ സിനിമയുടെ വാർഷിക ദിനത്തിൽ തന്നെ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ.

ALSO READ: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരാകും

ആഷിക് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിൽ നായകന്റെ പേരോ മറ്റോ വെളിപ്പെടുത്തിയിട്ടില്ല. മുകുന്ദനുണ്ണിയുടെ ഒന്നാം വാർഷികത്തിൽ തന്നെ ഈ സിനിമ പ്രഖ്യാപിക്കുന്നതിൽ അതിയായ സന്തോഷം ഉണ്ടെന്നാണ് സംവിധായകൻ അഭിനവ് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News