എരിവും പുളിയും ഒപ്പത്തിനൊപ്പം; തട്ടുകട സ്റ്റൈല്‍ മുളക് ബജി

എരിവും പുളിയും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന തട്ടുകട സ്റ്റൈല്‍ മുളക് ബജി തയ്യാറാക്കിയാലോ നല്ല കിടിലന്‍ രുചിയില്‍ ക്രിസ്പി ആയി മുളക് ബജി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകൾ

സവാള

മുളുകുപൊടി

ഉപ്പ്

പുളിവെള്ളം

കടലപൊടി

മൈദ

മുളകുപൊടി

മഞ്ഞൾപ്പൊടി

കായം

വെള്ളം

ബജ്ജി മുളക്

Also Read : ഈ വർഷത്തെ രസതന്ത്ര നൊബേൽ പുരസ്‌കാരം മൂന്ന് പേർക്ക്

തയ്യാറാക്കുന്ന വിധം

ബജ്ജി മുളക് കഴുകി നടുവെ പിളർന്ന് മാറ്റി വെയ്ക്കുക.

ഒരു പാത്രത്തിലേയ്ക്ക് സവാള ചെറുതായി അരിഞ്ഞതെടുത്ത്, അൽപ്പം മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, വാളൻപുളി കുതിർത്ത വെള്ളം എന്നിവ ഒഴിച്ച് തിരുമിയെടുക്കുക.

നടുവെ പിളർന്ന മുളകിനുള്ളിലേയ്ക്ക് ഇത് വെയ്ക്കുക.

ഒരു പാത്രത്തിൽ കുറച്ച് കടലമാവ്, മൈദ, മഞ്ഞൾപ്പൊടി, മുളകുപൊടി, കായം എന്നിവ ചേർത്ത് അൽപ്പം വെള്ളം കൂടി ഒഴിച്ചിളക്കി മാവ് തയ്യാറാക്കുക.

അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി മുളക് മാവിൽ മുക്കി വറുത്തെടുക്കൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News