ക്രിസ്പിയാണ് സ്‌പൈസിയും, തട്ടുകട സ്റ്റൈലില്‍ തയ്യാറാക്കാം മുളക് ബജി. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന മുളക് ബജി വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ചേരുവകള്‍
ബജി മുളക് – 4 എണ്ണം
കടലമാവ് – 1 കപ്പ്
അരിപ്പൊടി – 2 ടേബിള്‍സ്പൂണ്‍
കാശ്മീരി മുളകുപൊടി – 1/2 ടീസ്പൂണ്‍
കായം – 1/4 ടീസ്പൂണ്‍
ഉപ്പ്/ വെള്ളം – ആവശ്യത്തിന്
എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
Also Read : അരിയും ഗോതമ്പും വേണ്ട ! ബ്രേക്ക്ഫ്സ്റ്റ് സ്‌പെഷ്യല്‍ ക്രിസ്പി ദോശ
ചേരുവകള്‍
ഓരോ മുളകും ചെറുതായി വരഞ്ഞ് വളരെ ശ്രദ്ധയോടെ ഉള്ളിലെ അല്ലി മാറ്റി എടുക്കുക.
കടലമാവിലേക്ക് അരിപ്പൊടി, ഉപ്പ്, കാശ്മീരി മുളകുപൊടി, കായം എന്നിവ ചേര്‍ത്ത് കുറേശ്ശേ വെള്ളം ചേര്‍ത്ത്, നല്ല കട്ടിയുള്ള മാവ് തയാറാക്കി എടുക്കുക.
വള്ളം കൂടിയാല്‍ മാവ് മുളകില്‍ പിടിച്ചിരിക്കില്ല. ഒട്ടും കട്ട ഇല്ലാതെ മാവ് തയാറാക്കാന്‍ ശ്രമിക്കുക.
ഇനി ഓരോ മുളകായി മാവില്‍ മുക്കി നന്നായി ചൂടായ എണ്ണയില്‍ രണ്ട് വശവും നന്നായി വറുത്തെടുക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here