തൈര് മുളക് കൊണ്ടാട്ടം ഇനി വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം…

സിംപിളായി വീട്ടിൽ മുളക് കൊണ്ടാട്ടം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

മുളക് – 2 കിലോ

നല്ല പുളിയുള്ള വെണ്ണ മാറ്റിയ മോര് – ഒന്നര ലിറ്റര്‍

ഉപ്പ് – പാകത്തിന്

Also read:ഗസ്റ്റ് ഉണ്ടോ വീട്ടിൽ; എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവം

ഉണ്ടാക്കുന്ന വിധം

മുളക് കഴുകിയെടുത്ത് വെയിലത്തിട്ട് ഉണക്കുക. മോരില്‍ പാകത്തിന് ഉപ്പു ചേര്‍ത്തിളക്കിയശേഷം ഈ മുളകുകള്‍ അതിലിട്ടു വയ്ക്കുക.ഒരു ദിവസം മുഴുവന്‍ മുളക് തൈരില്‍ ഇട്ടുവയ്ക്കുക. പിറ്റേദിവസം മുളക് മോരില്‍നിന്നെടുത്ത് വലിയ പ്ലെയ്റ്റിൽ നിരത്തി വെയിലത്തു വയ്ക്കുക. വൈകുന്നേരം മുളകിനെ വീണ്ടും അതേ മോരില്‍ ഇടുക. രാത്രിമുഴുവന്‍ ഇങ്ങനെ വച്ചശേഷം രാവിലെ വീണ്ടും മുളക് വെയിലത്തു വയ്ക്കുക. ഇങ്ങനെ മൂന്നോ നാലോ ദിവസം തുടരുക. അവസാനം മുളക് ഒന്നുകൂടി വെയിലത്തിട്ട് നന്നായി ഉണക്കിയെടുക്കണം. നല്ല ഉണക്കായ ശേഷം ടിന്നില്‍ ആക്കി സൂക്ഷിക്കാവുന്നതാണ്. കൊണ്ടാട്ടം മുളക് ആവശ്യത്തിനെടുത്ത് എണ്ണയില്‍ വറുത്ത് ഉപയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News