ഇന്ത്യൻ രാഷ്ട്രീയത്തിന് കാനത്തെ ആവശ്യമുള്ള കാലഘട്ടത്തിലാണ് വിയോഗം: കാനം രാജേന്ദ്രന്റെ വിയോഗത്തിൽ മുൻമന്ത്രി മുല്ലക്കര രത്‌നാകരൻ

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുൻ മന്ത്രിയും സിപിഐ നേതാവുമായ മുല്ലക്കര രത്‌നാകരൻ. ട്രേഡ് യൂണിയൻ മേഖലയിലും പാർട്ടിയുടെ സംഘടനാപരമായ പ്രവർത്തനങ്ങളിലും കാനത്തിന്റെ പങ്ക് ആവശ്യമുണ്ടായിരുന്ന സാഹചര്യത്തിലാണ് യൂത്ത് ഫെഡറേഷനിൽ നിന്ന് കാനം പാർട്ടിയിലേക്ക് പ്രവർത്തനം കേന്ദ്രീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വളരെ ചെറുപ്പത്തിലേ പാർട്ടി നേതൃത്വത്തിലേക്കെത്തിയ ആളാണ് കാനം രാജേന്ദ്രൻ. രാഷ്ട്രീയ കാര്യങ്ങൾ സങ്കുചിതമാകുന്ന സാഹചര്യത്തിൽ മാർക്സിസ്റ്റ് പക്ഷത്തുനിന്ന് വിശകലനം നടത്താൻ കാനത്തിന് കഴിഞ്ഞു. അതുകൊണ്ടുതന്നെ സമൂഹത്തിൽ വളരെവേഗം ശ്രദ്ധിക്കപ്പെട്ടു. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഉയടർന്ന നേതൃത്വത്തിൽ ഒരു വിശകലനപാടവം കൊണ്ട് അദ്ദേഹം സജീവ സാന്നിധ്യം സൃഷ്ടിച്ചു.

ALSO READ: വിട്ടുവീഴ്ചയില്ലാത്ത പോരാളി; കാനം രാജേന്ദ്രന്റെ വിയോഗം ഏറ്റവും ദുഃഖകരം: മന്ത്രി ഡോ. ആര്‍ ബിന്ദു

കുറച്ച് കാലമായി പാർട്ടിക്ക് തന്റെ സമയം മുഴുവൻ ഉപയോഗിക്കാൻ കഴിയാത്ത ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. അപ്പോഴും സമൂഹത്തിന്റെ പൊതുവായ പ്രശ്നങ്ങളിൽ ആശയങ്ങൾ പങ്കുവച്ചിരുന്നു. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ കാനത്തിന്റെ വേർപാട് ഒരു വലിയ നഷ്ടമാണ്. വളരെ സങ്കീർണമായ ഒരു രാഷ്ട്രീയ സാഹചര്യത്തിലാണ് നമ്മൾ നിൽക്കുന്നത്. ഇടതുപക്ഷം 2024 ലെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ തയ്യാറെടുക്കുകയാണ്. അതിൽ വലിയ സംഭാവന ചെയ്യാൻ കഴിയേണ്ടുന്ന ഒരു സംസ്ഥാനം കേരളമാണ്. കാനം ഉൾപ്പെടുന്ന ദേശീയ സെക്രെട്ടറിയേറ്റിനും അതിൽ വലിയ പങ്കുണ്ട്.

ALSO READ: കാനം രാജേന്ദ്രന്റെ വേർപാട് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ തീരാനഷ്ടം; എംവി ജയരാജൻ

ഇത്രയും അനുഭവസമ്പത്തുള്ള ഒരു രാഷ്ട്രീയ നേതാവിനെ ഇന്ത്യൻ രാഷ്ട്രീയത്തിൽ, പ്രത്യേകിച്ചും ഇടതുപക്ഷത്തിന് ആവശ്യമുള്ള കാലഘട്ടത്തിൽ കാനത്തിന്റെ വിയോഗം ഒരു വലിയ വിടവ് സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂട്ടായ നേതൃത്വത്തിൽ മാത്രമേ കാനത്തിന്റെ വിടവ് നികത്താനാകൂ. കാലഘട്ടം ആവശ്യപ്പെടുന്ന ഒരു രാഷ്ട്രീയ ധീരതയും രാഷ്ട്രീയമായ അഭിപ്രായ വ്യക്തതയും കേരളം കാനത്തിൽ നിന്ന് പ്രതീക്ഷിച്ചിരുന്നു. ഇടതുപക്ഷത്തിനും കേരളത്തിനുമുള്ള തീരാനഷ്ടം തന്നെയാണ് കാനത്തിന്റെ വിയോഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News