മുല്ലനേഴി പുരസ്ക്കാരം ഷീജ വക്കത്തിന്

മുല്ലനേഴി ഫൗണ്ടേഷൻ, അവിണിശ്ശേരി സർവ്വീസ് സഹകരണബാങ്കിന്റെ സഹകരണ ത്തോടെ, ഏർപ്പെടുത്തിയ ഈ വർഷത്തെ മുല്ലനേഴി പുരസ്ക്കാരം കവി ഷീജ വക്കത്തിന് 15001 രൂപയും പ്രശസ്തിപത്രവും ആർട്ടിസ്റ്റ് നന്ദൻപിള്ള രൂപകൽപ്പന ചെയ്ത ശിൽപവു മാണ് അവാർഡ്, മലയാളത്തിലെ മികച്ച കവികളിലൊരാളായ ഷീജ വക്കം മലപ്പുറം ജില്ലയിലെ നീറാട് സർക്കാർ ആയുർവ്വേദ ആസപത്രിയിൽ മെഡിക്കൽ ഓഫിസറായി ജോലി ചെയ്യുന്നു.

Also Read : പാലക്കാട് വീണ്ടും ഷോക്കേറ്റ് മരണം

പ്രിയനന്ദനൻ, അശോകൻ ചരുവിൽ, ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ഡോ. സി. രാവുണ്ണി,കോഡ് ജയൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരതാവിനെ തിരഞ്ഞെടുത്തത് കവി, ഗാനരചയിതാവ്, നാടകപ്രവർത്തകൻ, ശാസ്ത്ര പ്രചാരകൻ, അദ്ധ്യാപകൻ എന്നിങ്ങനെ ബഹുമണ്ഡലങ്ങളിൽ വ്യാപരിച്ച മുല്ലനേഴിയുടെ കർമ്മമേഖലകളിലെ പ്രതിഭ കൾക്ക് ഓരോ വർഷവും മാറിമാറിയാണ് മുല്ലനേഴി പുരസ്കാരം നൽകി വരുന്നത്. ഇതോടൊപ്പം കേരളത്തിലെ സ്ക്കൂളുകളിലെ മികച്ച വിദ്യാർത്ഥിക്കവികളെ കണ്ടെത്തി വിദ്യാലയ കാവ്യപ്രതിഭാപുരസ്കാവും നൽകുന്നുണ്ട്.

Also Read : രാജീവന്‍ കാവുമ്പായി സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് ദിലീപ് മലയാലപ്പുഴയ്ക്ക്

മുല്ലനേഴിയുടെ പന്ത്രണ്ടാം ചരമവാർഷികദിനമായ ഒക്ടോബർ 22ന് സാഹിത്യ അക്കാദമിയിൽ ചേരുന്ന അനുസ്മരണയോഗത്തിൽ വെച്ച് പുരസ്കാരം സമർപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News