ബാബറി മസ്ജിദ് തകർത്തത് ചരിത്രത്തിലെ കറുത്ത അധ്യായം, നിസാരവത്കരിക്കാൻ കഴിയില്ല: കെ സുധാകരനെ തള്ളി മുല്ലപ്പള്ളി

കെ സുധാകരനെ തള്ളി മുല്ലപ്പള്ളി.ബാബറി മസ്ജിദ് തകർത്തത് ഇന്ത്യൻ ചരിത്രത്തിലെ കറുത്ത അദ്ധ്യായം. ഇന്ത്യൻ മതേതരത്തിൻ്റെ സ്തംഭമാണ് തകർന്നത് എന്നാണ് അർത്ഥം എന്നും പലതും വിസ്മരിക്കാം,ഇതൊന്നും മറക്കാൻ കഴിയില്ല എന്നും മുല്ലപ്പള്ളി പറഞ്ഞു.ഇത് നിസ്സാരവത്കരിക്കാനും കഴിയില്ല, ചരിത്രത്തിലെ കറുത്ത ഏടാണ് സംഭവം,അതാണ് തൻ്റെ നിലപാടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

also read: ബാബറി മസ്ജിദ് തകർത്തത് ജാംബവാന്റെ കാലത്തല്ല, അതൊരു കോൺ​ഗ്രസുകാരന്റെ കാലത്താണ് സുധാകരാ; ചരിത്രം ഓർമിപ്പിച്ച് എംബി രാജേഷ്
ബാബറി മസ്ജിദ് തകർത്തത് ജാംബവാന്റെ കാലത്താണെന്നാണ് കെ സുധാകരൻ പറഞ്ഞത്.കെ മുരളീധരൻ്റെ പ്രശ്നം എന്താണെന്ന് അറിയില്ല.എന്തെലും പ്രശ്നം ഉണ്ടെങ്കിൽ ഞങ്ങൾ അറിയും,പരാതി ഉണ്ടെങ്കിൽ പറയേണ്ടത് ചാനലുകളോടല്ല,ബാക്കി നാളെ 5 മണിക്ക് ശേഷം പറയാമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കടുത്ത ഹിന്ദുത്വവര്‍ഗീയവാദിയായ സന്ദീപ് വാര്യരെ കോണ്‍ഗ്രസ്സില്‍ ചേര്‍ത്തതിന്പിന്നാലെയാണ് ബാബറിമസ്ജിദ് തകര്‍ത്ത സംഭവത്തില്‍ സംഘപരിവാര്‍ പക്ഷ നിലപാടുമായി കെ സുധാകരന്‍ രംഗത്ത് വന്നത്,വിഷയം ജാംബവാന്‍റെ കാലത്തെ കാര്യമെന്നായിരുന്നു കെ സുധാകരന്‍റെ പരിഹാസം.

സുധാകരന്‍റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ്സിനകത്തുതന്നെ പ്രതിഷേധം ശക്തമാവുകയാണ്. ബാബറിമസ്ജിദ് വിഷയത്തില്‍ സംഘപരിവാറിനെ വെളളപൂശുന്ന കെ സുധാകരന്‍റെ പ്രസ്താവന മുസ്ലീം ന്യൂനപക്ഷങ്ങളെ കോണ്‍ഗ്രസ്സില്‍ നിന്ന് അകറ്റുമോ എന്ന ആശങ്കയിലാണ് പല യു ഡി എഫ് നേതാക്കളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk