മുല്ലപെരിയാരിൽ സുരക്ഷ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യത്തിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിൽ. പരിശോധന നടത്താൻ ഉള്ള അവകാശം തമിഴ്നാടിന് മാത്രം. മേൽനോട്ടസമിതി ഡാം പരിശോധിക്കണമെന്ന കേരളത്തിന്റെ ആവശ്യമാണ് പരിഗണിക്കരുതെന്ന് സുപ്രീംകോടതിയിൽ തമിഴ്നാട് ആവശ്യപ്പെട്ടിരിക്കുന്നത്.
ALSO READ: ലംബോര്‍ഗിനിക്ക് 2023 ല്‍ ഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പന
അതേസമയം പാർലമെന്റ് പാസ്സാക്കിയ ഡാം സുരക്ഷാ നിയമത്തിലെ 38-ാം വകുപ്പ് പ്രകാരം സുരക്ഷ പരിശോധന നടത്തേണ്ടത് അണക്കെട്ടിന്റെ ഉടമസ്ഥരാണ്. മുല്ലപെരിയാർ അണക്കെട്ടിന്റെ ഉടമസ്ഥരായതിനാൽ പരിശോധന തങ്ങൾ നടത്തുമെന്നും തമിഴ്നാട് സുപ്രീം കോടതിയെ അറിയിച്ചു. 2021-ലെ ഡാം സുരക്ഷാ നിയമം നിലവിൽവന്ന് അഞ്ച് വർഷത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കിയാൽ മതി. അതുകൊണ്ട് പരിശോധന പൂർത്തിയാക്കാൻ ഇനിയും രണ്ട് വർഷത്തെ കാലാവധിയുണ്ടെന്നും തമിഴ്നാട് വ്യക്തമാക്കി.
ALSO READ: 100 കോടി വിജയത്തിന് ശേഷം ഒടിടിയിലേക്ക് നേര്; റിലീസ് തീയതി പ്രഖ്യാപിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here