വയനാട് ദുരന്തബാധിതരായ കുട്ടികൾക്ക് മുളമന സ്കൂളിന്റെ കരുതൽ

Vamanapuram School

വെഞ്ഞാറമൂട്: വയനാട്ടിലെ സമാനതകളില്ലാത്ത, മഹാ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട കുടുംബങ്ങളിൽ, പഠനം വഴിമുട്ടിയ കുട്ടികളുടെ തുടർ പഠനത്തിന് കൈത്താങ്ങേകുവാൻ വാമനപുരം എന്ന ഗ്രാമത്തിലെ മുളമന ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളും എൻ എസ്‌ എസ്‌ യൂണിറ്റും. ബിരിയാണി ചലഞ്ച് നടത്തി തുക സമാഹരിച്ച് കുട്ടികളും അധ്യാപകരും ചേർന്ന് നേരിട്ട് മുഖ്യമന്ത്രിയ്ക്ക് കൈമാറി. വിവിധ സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, കച്ചവട സ്ഥാപനങ്ങൾ, നാട്ടുകാർ, പ്രദേശവാസികൾ എന്നിവരെ നേരിൽ കണ്ടാണ് വിദ്യാർത്ഥികൾ ബിരിയാണി ചലഞ്ചിൻ്റെ ഭാഗമാക്കിയത്.

Also Read: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്, ഏറ്റവും വേഗം നിയമ നിര്‍മ്മാണത്തിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യും: മന്ത്രി സജി ചെറിയാന്‍

എ. കെ.അജീബിന്റെ നേതൃത്വത്തിൽ ജി സാബു, ബി സന്തോഷ്‌ കുമാർ, രാജലക്ഷ്മി, എന്നീ അധ്യാപകരും, ദുർഗ ഗിരീഷ്, നക്ഷത്ര അനിൽ, ശ്രീഹരി, സൈതലി എന്നീ വിദ്യാർത്ഥികളും കൂടി ചേർന്നാണ് തുക മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്. ഡി കെ മുരളി എം എൽ എ യാണ് ബിരിയാണി ചലഞ്ച് ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ, വാർഡ് മെമ്പർ രതീഷ്, പി ടി എ പ്രസിഡന്റ് ഈട്ടിമൂട് മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News