യു.എ.ഇയിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികൾ കൂടുതൽ നികുതി നൽകേണ്ടി വരും. അടുത്തവർഷം മുതൽ ലാഭത്തിൽനിന്ന് നൽകേണ്ട നികുതി 15 ശതമാനമാക്കി വർധിപ്പിച്ചു .75 കോടി യൂറോയ്ക്കുമുകളിൽ ആഗോളവരുമാനമുള്ള ബഹുരാഷ്ട്രക്കമ്പനികൾക്കാണ് ഇത് ബാധകം .
അടുത്തവർഷം മുതൽ 75 കോടി യൂറോയ്ക്കുമുകളിൽ ആഗോളവരുമാനമുള്ള ബഹുരാഷ്ട്രക്കമ്പനികൾക്കാണ് ലാഭത്തിൽനിന്ന് നൽകേണ്ട നികുതി 15 ശതമാനമാക്കി വർധിപ്പിച്ചതായി യു.എ.ഇ. സാമ്പത്തികമന്ത്രാലയം അറിയിച്ചത് . നിലവിൽ ഒൻപത് ശതമാനമാണ് നികുതി.മറ്റുകന്പനികൾക്ക് നിലവിലുള്ള ഒൻപതുശതമാനം തുടരും.
Also read: യുഎഇയില്‍ വിന്റര്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കം
ലോകമെമ്പാടും സുതാര്യമായ നികുതിസമ്പ്രദായം നടപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡവലപ്മെന്റിന്റെ ടു പില്ലർ സൊല്യൂഷൻ നടപ്പാക്കാനാണ് യു.എ.ഇ.യുടെ ശ്രമം. ഈ നയപ്രകാരം ബഹുരാഷ്ട്രക്കമ്പനികൾ അവർ പ്രവർത്തിക്കുന്ന രാജ്യങ്ങളിലെ ലാഭത്തിന്റെ 15 ശതമാനം നികുതി നൽകണമെന്നാണ് വ്യവസ്ഥ. പുതിയ നികുതി നടപ്പിലാക്കുന്നതിന് മുന്നോടിയായി റിസർച്ച് ആൻഡ് ഡവലപ്മെന്‍റ് ഇക്കഴിഞ്ഞ ഏപ്രിലിൽ പൊതുജനാഭിപ്രായം തേടിയിരുന്നു. ഇതിൽ ലഭിച്ച നിർദേശങ്ങൾ അനുസരിച്ചാണ് പുതിയ നികുതി സമ്പ്രദായം നടപ്പിലാക്കാൻ തീരുമാനിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here