യുഎഇയിൽ ദീർഘകാല വിനോദ സഞ്ചാര വിസ ലഭിച്ചവർ 60 ദിവസത്തിനുള്ളിൽ എത്തണം

ദീർഘകാല വിനോദ സഞ്ചാര വിസ ലഭിച്ചവർ 60 ദിവസത്തിനുള്ളിൽ യുഎഇയിൽ എത്തണം. വിസ അനുവദിച്ച ദിവസം മുതൽ 60 ദിവസത്തിനുള്ളിൽ ആണ് യുഎഇയിൽ എത്തേണ്ടത്.
5 വർഷ മൾട്ടിപ്പിൾ ടൂറിസ്റ്റ് വിസകൾ ലഭിച്ച എല്ലാ രാജ്യക്കാർക്കും നിയമം ബാധകമാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് അതോറിറ്റി അറിയിച്ചു. വിദേശികൾക്ക് സ്പോൺസറുടെ സഹായമില്ലാതെ അവരുടെ രാജ്യത്തു നിന്നു  വെബ്സൈറ്റ് അല്ലെങ്കിൽ ഐസിപി ആപ് വഴി ദീർഘകാല വിസയ്ക്ക് അപേക്ഷിക്കാം. വെബ്സൈറ്റ്: www.icp.gov.ae, ആപ്: UAElCP. ഇവയ്ക്കു പുറമേ അതോറിറ്റിയുടെ ഹാപ്പിനെസ് സെന്ററുകൾ വഴിയും അപേക്ഷിക്കാം.

3775 ദിർഹമാണ് വിസാനിരക്ക്. ഇതിൽ 3025 ദിർഹം ബാങ്ക് സുരക്ഷാ തുകയാണ്. 500 ദിർഹം വീസ വിതരണനിരക്കും 100 ദിർഹം അപേക്ഷാ ഫീസുമാണ്. സ്മാർട് സേവനത്തിനായി 100 ദിർഹവും അതോറിറ്റിയുടെ ഇ-ഇടപാടുകൾക്ക് 50 ദിർഹവും ഈടാക്കുന്നുണ്ട്. 18 വയസ്സ് ആകാത്ത കുട്ടികൾക്ക് ‘ഫാമിലി ടൂറിസ്റ്റ് ‘വീസയ്ക്ക് പ്രത്യേകം അപേക്ഷിക്കാം. അപേക്ഷകന്റെ ആറു മാസത്തെ ബാങ്ക് ഇടപാടുകളുടെ രേഖയാണ് 5 വർഷ വിനോദ സഞ്ചാര വീസയ്ക്കു സമർപ്പിക്കേണ്ട അടിസ്ഥാന രേഖ.

ALSO READ: 4 മണിക്കൂർ അനക്കമില്ലാതിരുന്ന ഐആർസിടിസി ടിക്കറ്റ് ബുക്കിംഗ് സേവനം പുനരാരംഭിച്ചു

ബാങ്കിന്റെ സീൽ പതിച്ച കളർ സ്റ്റേറ്റ്മെന്റാണ് നൽകേണ്ടത്. 4000 ഡോളർ ബാങ്ക് ബാലൻസ് ഉണ്ടായിരിക്കണം. യുഎഇയിൽ നിന്നുള്ള ഇൻഷുറൻസ് കമ്പനിയുടെ 180 ദിവസത്തേക്കുള്ള ആരോഗ്യ ഇൻഷുറൻസും നിർബന്ധമാണ്.

ALSO READ: ‘ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ഇന്ത്യയിൽ ധരിക്കാൻ പാടില്ല’ ;ഉർഫി ജാവേദിനെതിരെ കടുത്ത വിമർശനം; വീഡിയോ വൈറൽ

ഒരു വർഷത്തിൽ 180 ദിവസത്തിൽ കൂടുതൽ താമസിക്കാൻ സാധിക്കില്ല. ഒരു തവണ വരുമ്പോൾ 90 ദിവസമാണ് താമസാനുമതിയെങ്കിലും 90 ദിവസം കൂടി നീട്ടാൻ കഴിയും. വീസ അനുവദിച്ച തീയതി മുതലാണ് ഒരു വർഷം കണക്കാക്കുക. നിയമം ലംഘിച്ച് താമസിച്ചാൽ വീസ റദ്ദാക്കും. അപേക്ഷിക്കുന്നതിനു മുൻപ് രേഖകൾ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കണം. അപൂർണവും അവ്യക്തവുമായാൽ വീസാ അപേക്ഷകൾ നിരസിക്കും. 30 ദിവസം കഴിഞ്ഞാൽ അപേക്ഷ സ്വയം റദ്ദാകും. മാനദണ്ഡങ്ങൾ പാലിക്കാത്ത അപേക്ഷകൾ 3 തവണ നിരസിച്ചാൽ പുതിയ അപേക്ഷ നൽകേണ്ടി വരും. ആവർത്തിക്കുന്ന അപേക്ഷയിലെ അപാകതകൾക്ക് പിഴയും ചുമത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News