മുംബൈ വിമാനത്താവളത്തിന് ലോകമെങ്ങുമുള്ള യാത്രക്കാരിൽനിന്ന് പ്രശംസയേറുന്നു. ട്രാവൽ + ലെഷർ എന്ന യു.എസ് മാസിക നടത്തിയ സർവേയിൽ ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിൽ മുംബൈ വിമാനത്താവളം നാലാം സ്ഥാനത്താണ്.
ALSO READ: നിളയുടെ കഥാകാരൻ…കൂടല്ലൂരിന്റെ സ്വന്തം എംടി
വിവിധ സൂചികകൾ മുൻനിർത്തിയാണ് സർവ്വേ തയ്യാറാക്കിയത്. വിമാനത്താവണകളുടെ ചെക്ക്-ഇൻ, സുരക്ഷ, റെസ്റ്റോറന്റുകൾ, കടകൾ തുടങ്ങിയവ സർവേയുടെ അടിസ്ഥാനങ്ങളാണ്. ശുചിത്വമുള്ള അന്തരീക്ഷം, കാര്യക്ഷമമായ പ്രവർത്തനം, വിശാലമായ സൗകര്യങ്ങൾ എന്നിവയിലാണ് വായനക്കാർ മുംബൈ വിമാനത്താവളത്തിനെ പ്രശംസിച്ചത്. ഈ വർഷത്തെ സർവേ പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ ഏക വിമാനത്താവളമാണ് ഛത്രപതി ശിവാജി മഹാരാജ് ഇന്റർനാഷണൽ എയർപോർട്ട് അഥവാ മുംബൈ എയർപോർട്ട്.
ALSO READ: പി ടി സെവന്റെ കാഴ്ച നഷ്‌ടമായ സംഭവം; ദുരൂഹത ആരോപിച്ച് ആനപ്രേമി സംഘം
‘ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട 10 അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഒന്നായി അംഗീകരിക്കപ്പെട്ടതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,’ മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് സിഇഒ അരവിന്ദ് സിംഗ് ഇങ്ങനെ പ്രതികരിച്ചു. തങ്ങൾ ചെയ്ത കഠിനാധ്വാനത്തിന്റെയും തൊഴിലാളികളുടെ അർപ്പണബോധത്തിന്റെയും പ്രതീകമാണ് ഈ നേട്ടമെന്നും യാത്രക്കാർക്ക് എന്നും ലോകോത്തര യാത്രാനുഭവം നൽകാൻ തങ്ങൾ തയ്യാറാണെന്നും അരവിന്ദ് സിംഗ് പ്രതികരിച്ചു.
ALSO READ: കുട്ടികൾക്ക് ലഹരിവിൽപ്പന നടത്തി; കട നാട്ടുകാർ തല്ലിത്തകർത്തു
ഏകദേശം 1,65,000 വായനക്കാർ പങ്കെടുത്ത സർവേയായിരുന്നു ട്രാവൽ + ലെഷർ എന്ന യു.എസ് മാഗസിന്റേത്. സിംഗപ്പൂർ എയർപോർട്ട്, ദുബായ് ഇന്റർനാഷണൽ എയർപോർട്ട്, ദോഹയിലെ ഹമദ് ഇന്റർനാഷണൽ എയർപോർട്ട് എന്നിവരാണ് യഥാക്രമം ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിൽ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here