മകര വിളക്ക്; മുംബൈയിലെ മലയാളി ക്ഷേത്രങ്ങളും തിരക്കിലാണ്

മകര വിളക്ക് പ്രത്യേക പൂജകളും ആഘോഷ പരിപാടികളുമായി മുംബൈയിലെ മലയാളി ക്ഷേത്രങ്ങളും സജീവമാണ് . മുംബൈയിലാണ് കേരളത്തിന് പുറത്തെ ഏറ്റവും വലിയ അയ്യപ്പ ക്ഷേത്രവും. വരുമാനത്തിന്റെ വലിയൊരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചാണ് മുംബൈയിലെ ഈ അയ്യപ്പ ക്ഷേത്രം മാതൃകയാകുന്നത്.

മുംബൈയിലെ ഏറ്റവും പ്രസിദ്ധമായ അയ്യപ്പ ക്ഷേത്രമാണ് ഗോരേഗാവ് അയ്യപ്പ ക്ഷേത്രം. മണ്ഡല മകര വിലക്ക് കാലത്ത് പ്രത്യേക പൂജകളും ആഘോഷ പരിപാടികളുമായി സജീവമായിരുന്നു ക്ഷേത്രങ്കണം. കഴിഞ്ഞ ദിവസം അരങ്ങേറിയ രാമഗാഥ നൃത്താവിഷ്കാരം ശ്രദ്ധേയമായിരുന്നു. ദീപ സന്തോഷും ശിഷ്യരും ചേർന്നവതരിപ്പിച്ച രണ്ടു മണിക്കൂർ നീണ്ട നൃത്താവിഷ്കാരം സംവദിച്ചത് രാമായണ കഥയിലൂടെയുള്ള യാത്രയായിരുന്നു.

നൃത്താദ്ധ്യാപിക ദീപയാണ് ചുവടുകൾ ചിട്ടപ്പെടുത്തിയത് .വിവിധ പ്രായത്തിലുള്ള അറുപതോളം കലാകാരികളാണ് അരങ്ങിലെത്തിയത്. മലയാളി പ്രതിഭകൾക്ക് വേദിയൊരുക്കിയാണ് ക്ഷേത്രം ആഘോഷ നാളുകളെ സമ്പന്നമാക്കുന്നത്. കേരളത്തിന് പുറത്തെ ഏറ്റവും വലിയ മലയാളി ക്ഷേത്രമായാണ് ബംഗുർ നഗർ അയ്യപ്പ ക്ഷേത്രം അറിയപ്പെടുന്നതെന്ന് ഭാരവാഹികൾ പറയുന്നു.

also read: മകരജ്യോതി കണ്ട് മടങ്ങുന്നവർ പൊലീസിൻ്റെ നിർദ്ദേശങ്ങൾ കർശനമായും പാലിക്കണം

ജാതിമത ഭേദമില്ലാതെ ഇതര ഭാഷക്കാരടങ്ങുന്നവരാണ് ദർശനത്തിനായി എത്തുന്നത്.
മുംബൈയിലെ ഏറ്റവും സമ്പന്നമായ അയ്യപ്പ ക്ഷേത്രം വരുമാനത്തിന്റെ വലിയൊരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കി വയ്ക്കുന്നു. ക്ഷേത്രത്തിന് ഇതിനകം നിരവധി അംഗീകാരങ്ങളാണ് ലഭിച്ചിട്ടുള്ളത്.മണ്ഡലക്കാലത്ത് ആരംഭിച്ച പ്രത്യേക ആഘോഷ പരിപാടികൾ ഇന്ന് മകരവിളക്ക് ദിനത്തോടെ പരിസമാപ്തിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration