അടിച്ചുകസറി മുംബൈ; പഞ്ചാബിനെതിരെ ആറ് വിക്കറ്റ് ജയം

ഐപിഎല്ലില്‍ പഞ്ചാബിനെതിരെ മുംബൈക്ക് ആറ് വിക്കറ്റ് ജയം. പഞ്ചാബ് ഉയര്‍ത്തിയ 214 റണ്‍സ് നാല് വിക്കറ്റ് ബാക്കി നില്‍ക്കെ മുംബൈ മറികടന്നു. 18.5ഓവറില്‍ വെറും നാല് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സാണ് മുംബൈ ഇന്ത്യന്‍സ് അടിച്ചുകൂട്ടിയത്. അര്‍ധ സെഞ്ചുറികളുമായി തകര്‍ത്താടിയ ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവുമാണ് മുംബൈ ഇന്ത്യന്‍സിന്റെ വിജയശില്‍പികള്‍.

പഞ്ചാബ് ഉയര്‍ത്തിയ 214 റണ്‍സ് ലക്ഷ്യംവെച്ചിറങ്ങിയ മുംബൈയ്ക്ക് കാര്യങ്ങള്‍ പ്രതീക്ഷിച്ചപോലെ എളുപ്പമായിരുന്നില്ല. ആദ്യ ഓവറിന്റെ മൂന്നാം പന്തില്‍ നായകന്‍ രോഹിത് ശര്‍മയെ മുംബൈക്ക് നഷ്ടമായി. പിന്നാലെ വന്ന കാമറൂണ്‍ ഗ്രീന്‍ തുടക്കം മെച്ചമാക്കിയെങ്കിലും 23 റണ്‍സെടുത്ത് നില്‍ക്കെ പുറത്തായി. ഇതോടെ മുംബൈ പതറിത്തുടങ്ങി. എന്നാല്‍ തോറ്റുകൊടുക്കാന്‍ മുംബൈയ്ക്ക് മനസുണ്ടായിരുന്നില്ല.

മൂന്നാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് ബാറ്റിംഗ് വെടിക്കെട്ടിന് തിരികൊളുത്തി. അര്‍ധ സെഞ്ചുറി നേടിയ ഇരുവരും മുംബൈയ്ക്കായി അടിച്ചുകൂട്ടിയത് 150 റണ്‍സാണ്. 41 പന്തില്‍ നിന്ന് 75 റണ്‍സാണ് ഇഷാന്‍ കിഷന്‍ സ്വന്തമാക്കിയത്. 31 പന്തില്‍ നിന്ന് 66 റണ്‍സാണ് സൂര്യകുമാര്‍ യാദവിന്റെ സമ്പാദ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News